കോട്ടയം: കാര്‍ തോട്ടില്‍ വീണ് യുവാവ് മരിച്ചു. തിടനാട് സ്വദേശി കിഴക്കേല്‍ സിറിള്‍(32) ആണ് മരിച്ചത്.
പാലാ തിടനാട് ടൗണിനു സമീപമുള്ള തോട്ടിലാണ് അപകടം. തോടിനടുത്തുള്ള വഴിയിലെ ഇറക്കത്തില്‍ വച്ച് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേയ്ക്ക് മറിഞ്ഞതാകാമെന്നാണ് സൂചന.
പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയാണ് കാറിനുള്ളില്‍ നിന്ന് മൃതദേഹം പുറത്തെടുത്തത്. തിങ്കളാഴ്ച രാത്രിയോ ഇന്നു പുലര്‍ച്ചെയോ ആകാം അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
ഇതുവഴി ഇന്നു രാവിലെ പോയ ബൈക്ക് യാത്രക്കാരനാണ് കാര്‍ തോട്ടില്‍ കിടക്കുന്നത് കണ്ടത്. തുടര്‍ന്ന്, നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments