Latest NewsNewsIndia

യൂണിഫോം നിശ്ചയിച്ച സ്‌കൂളുകളില്‍ മിനി സ്‌കര്‍ട്ടോ മിഡിയോ ധരിച്ച് സ്‌കൂളില്‍ വരാനാവുമോ? ഹിജാബ് കേസില്‍ സുപ്രീം കോടതി

വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കുകയല്ല, യൂണിഫോമില്‍ വരണമെന്ന് ആവശ്യപ്പെടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത് : സുപ്രീം കോടതി

 

ന്യൂഡല്‍ഹി: മിനി സ്‌കര്‍ട്ടോ മിഡിയോ അതുപോലെ ഇഷ്ടമുള്ള വേഷങ്ങളോ ധരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ വരാനാവുമോയെന്ന് സുപ്രീം കോടതി. ഹിജാബ് കേസിലെ വാദത്തിനിടെയാണ്, ഹര്‍ജിക്കാരുടെ അഭിഭാഷകരോട് ജസ്റ്റിസ് ഹേമന്ദ് ഗുപ്ത ചോദ്യം ഉന്നയിച്ചത്.

Read Also: ‘അയൽപക്കത്തിന് ആദ്യം’: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ഉഭയകക്ഷി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

നിശ്ചയിക്കപ്പെട്ട യൂണിഫോം ഉള്ള സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ള വേഷം ധരിച്ചുവരാനാവുമോയെന്ന്, ജസ്റ്റിസ് സുധാംശു ധുലിയ കൂടി ഉള്‍പ്പെട്ട ബെഞ്ച് ആരാഞ്ഞു. വിദ്യാഭ്യാസ സ്ഥാപനത്തിന് ചട്ടം ഉണ്ടാക്കാനാവില്ല, എന്നാല്‍, സംസ്ഥാന സര്‍ക്കാരിന് അതിന് അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. ഡ്രസ് കോഡ് പാടില്ലെന്ന നിയമം ഇല്ലാത്തിടത്തോളം യൂണിഫോം നിശ്ചയിക്കാന്‍ സ്‌കൂളുകള്‍ക്കാവുമെന്ന് കോടതി ചൂണ്ടിക്കാട്ടി. മിനി സ്‌കര്‍ട്ടോ മിഡിയോ അതുപോലെ ഇഷ്ടമുള്ള വേഷമോ ധരിച്ച് സ്‌കൂളില്‍ വരാനാവുമോയെന്ന് കോടതി ആരാഞ്ഞു.

ഏതൊരാള്‍ക്കും മതസ്വാതന്ത്ര്യത്തിനുള്ള അവകാശമുണ്ട്. എന്നാല്‍, അത് നിശ്ചിത യൂണിഫോം ഉള്ള സ്‌കൂളിനകത്ത് അനുവദനീയമാണോ എന്നതാണ് ചോദ്യം. വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കുകയല്ല, യൂണിഫോമില്‍ വരണമെന്ന് ആവശ്യപ്പെടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കോടതി പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധിക്ക് എതിരായ അപ്പീലുകളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ഇന്നലെ ആരംഭിച്ച വാദം ബുധനാഴ്ച തുടരും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button