തിരുവനന്തപുരം: ആറ്റിങ്ങലിൽ രണ്ടു ദിവസത്തിനിടെ തെരുവ് നായയുടെ ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വൃദ്ധയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Also : ഇന്ത്യൻ റെയിൽവേ: ചരക്ക് ഗതാഗത വരുമാനം കുതിച്ചുയർന്നു
റാന്നി പെരുന്നാട്ടിൽ പാൽ വാങ്ങാൻ പോകുന്നതിനിടെ നായയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 12 വയസുകാരി മരിച്ചതിന് പിന്നാലെയാണ് ആറ്റിങ്ങലിലെ സംഭവം.
അതേസമയം, നിരവധി പേരെ നായ ആക്രമിക്കാൻ ഓടിച്ചുവെന്ന് പരാതിയുണ്ട്. തെരുവ് നായ ശല്യത്തിനെതിരെ അധികൃതർ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി.
Post Your Comments