ഇന്ത്യൻ റെയിൽവേയ്ക്ക് ഉണർവ് പകർന്ന് ചരക്ക് ഗതാഗതം. റിപ്പോർട്ടുകൾ പ്രകാരം, ഓഗസ്റ്റ് മാസം ചരക്ക് ഗതാഗത രംഗത്ത് 19 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. രാജ്യത്തുടനീളം 119 ദശലക്ഷം ടൺ ചരക്കാണ് ഓഗസ്റ്റ് മാസത്തിൽ മാത്രം ഇന്ത്യൻ റെയിൽവേ കൈകാര്യം ചെയ്തത്. ഇതുവഴി 12,926 കോടി രൂപ സമാഹരിക്കാൻ സാധിച്ചിട്ടുണ്ട്.
ഓഗസ്റ്റ് മാസം ചരക്ക് ഗതാഗത രംഗത്ത് വളർച്ച രേഖപ്പെടുത്തിയെങ്കിലും പ്രതീക്ഷിച്ച മുന്നേറ്റം കാഴ്ചവെക്കാൻ കഴിഞ്ഞില്ലെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ. നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ, ചരക്ക് ഗതാഗതത്തിൽ നിന്ന് മാത്രം 66,658 കോടി രൂപയുടെ വരുമാനം നേടാൻ റെയിൽവേയ്ക്ക് സാധിച്ചിട്ടുണ്ട്.
Also Read: ദിവസവും ഒരേ ഭക്ഷണം മാത്രം കഴിക്കുന്നത് അത്ര നല്ലതല്ല : കാരണമറിയാം
രാജ്യത്ത് നിലനിന്നിരുന്ന കൽക്കരി പ്രതിസന്ധി റെയിൽവേയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചില്ലെങ്കിലും വരുമാന വർദ്ധനവ് വൻ നേട്ടമായാണ് കണക്കാക്കുന്നത്. ഓഗസ്റ്റ് മാസത്തിൽ 58 മെട്രിക് ടൺ കൽക്കരിയാണ് രാജ്യത്തിന്റെ വിവിധ ഭാഗത്ത് എത്തിച്ചത്. അതേസമയം, നടപ്പു സാമ്പത്തിക വർഷത്തിൽ ആകെ 30 മെട്രിക് ടൺ ഭക്ഷ്യധാന്യം റെയിൽവേ കൈകാര്യം ചെയ്തിട്ടുണ്ട്.
Post Your Comments