മുഖസൗന്ദര്യത്തിന് മാത്രമല്ല, ആരോഗ്യമുള്ള മുടിക്കും ഏറ്റവും നല്ലതാണ് മുള്‍ട്ടാണി മിട്ടി. താരന്‍, പേന്‍ ശല്യം, അകാലനര, മുടികൊഴിച്ചില്‍ എന്നിവ അകറ്റാന്‍ മുള്‍ട്ടാണി മിട്ടി സഹായിക്കുന്നു. നാരങ്ങ, കറ്റാര്‍വാഴ, മുട്ടവെള്ള എന്നിവയ്ക്ക് ഒപ്പം ചേര്‍ത്ത് ഉഗ്രന്‍ മുള്‍ട്ടാണി മിട്ടി ഹെയര്‍ പാക്കുകള്‍ വീട്ടില്‍ തന്നെ ചെയ്യാം.
നാരങ്ങയും മുള്‍ട്ടാണി മിട്ടിയും
മുള്‍ട്ടാണി മിട്ടി -4 ടീസ്പൂണ്‍
നാരങ്ങാനീര് -2 ടീസ്പൂണ്‍
തൈര് -1 ടീസ്പൂണ്‍
ബേക്കിംഗ് സോഡ -1 ടീസ്പൂണ്‍
ആദ്യം മുള്‍ട്ടാണി മിട്ടിയും നാരങ്ങാനീരും ചേര്‍ത്ത് കുഴയ്ക്കുക. ശേഷം ഇതിലേക്ക് തൈരും ബേക്കിംഗ് സോഡയും ചേര്‍ക്കുക. മിശ്രിതമാക്കിയ ശേഷം 10 മിനിറ്റ് മാറ്റിവയ്ക്കുക. ശേഷം ഓരോ മുടിയിഴകള്‍ മാറ്റി ഈ പാക്ക് മുടിയിലേക്ക് പുരട്ടാം. 15 മിനിറ്റ് ഈ പാക്ക് തലയില്‍ പുരട്ടിയിടുക. ശേഷം ചെറുചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ കഴുകി കളയാം.
Read Also : ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ സെപ്റ്റംബർ 15ന് പ്രഖ്യാപിക്കും: സാധ്യത ടീം!
മുട്ടയുടെ വെള്ളയും മുള്‍ട്ടാണി മിട്ടിയും
മുള്‍ട്ടാണി മിട്ടി – 1 കപ്പ്
അരി പൊടി- 5 ടീസ്പൂണ്‍
മുട്ടയുടെ വെള്ള-1 ടീസ്പൂണ്‍
മുള്‍ട്ടാണി മിട്ടി, അരിപ്പൊടി, മുട്ടവെള്ള എന്നിവ മൂന്നും ഒരു ബൗളില്‍ ഒരുമിച്ച് മിശ്രിതമാക്കിയ ശേഷം 10 മിനിറ്റ് മാറ്റിവയ്ക്കുക. ശേഷം ഈ പാക്ക് തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കാം. 15 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുവെള്ളത്തില്‍ കഴുകി കളയാം. ആഴ്ച്ചയില്‍ മൂന്ന് തവണ ഈ പാക്ക് പുരട്ടാം.
Post Your Comments