KottayamKeralaNattuvarthaLatest NewsNews

വള്ളത്തിൽ നിന്ന് കാൽവഴുതി തോട്ടിൽ വീണു : യുവാവിന് ദാരുണാന്ത്യം

ചെ​​മ്പ് കാ​​ട്ടി​​ക്കു​​ന്ന് ക​​ണ്ട​​ൻ​​കാ​​ക്ക​​ര കൃ​​ഷ്ണ​​ന്‍റെ മ​​ക​​ൻ മ​​നോ​​ജാ (40)ണ് ​​മ​​രി​​ച്ച​​ത്

വൈ​​ക്കം: ചെ​​റു​​വ​​ള്ള​​ത്തി​​ൽ തു​​ഴ​​ഞ്ഞു പോ​​കു​​ന്ന​​തി​​നി​​ട​​യി​​ൽ കാ​​ൽ​വ​​ഴു​​തി തോ​​ട്ടി​​ൽ വീ​​ണ് യു​​വാ​​വ് മു​​ങ്ങി​​മ​​രി​​ച്ചു. ചെ​​മ്പ് കാ​​ട്ടി​​ക്കു​​ന്ന് ക​​ണ്ട​​ൻ​​കാ​​ക്ക​​ര കൃ​​ഷ്ണ​​ന്‍റെ മ​​ക​​ൻ മ​​നോ​​ജാ (40)ണ് ​​മ​​രി​​ച്ച​​ത്.

ചെ​​മ്പ് കാ​​ട്ടി​​ക്കു​​ന്ന് പാ​​ലാ​​ക്ക​​രി ഫി​​ഷ് ഫാ​​മി​​ന് തെ​​ക്കു​​ഭാ​​ഗ​​ത്ത് കാ​​ട്ടി​​ക്കു​​ന്ന് തു​​രു​​ത്തി​​ലെ ദാ​​സ​​ൻ തു​​രു​​ത്ത് തോ​​ട്ടി​​ൽ ഇ​​ന്ന​​ലെ ര​​ണ്ടോ​​ടെ​​യാ​​ണ് മ​​നോ​​ജ് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​ത്. പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ തോ​​ട്ടി​​ൽ വ​​ള്ളം കി​​ട​​ക്കു​​ന്ന​​ത് ക​​ണ്ട് പ​​രി​​ശോ​​ധി​​ച്ച​​പ്പോ​​ഴാ​​ണ് മ​​നോ​​ജി​​നെ മു​​ങ്ങി​​മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ട​​ത്.

Read Also : ആരോഗ്യവും സൗന്ദര്യവും വർദ്ധിപ്പിക്കാൻ എല്ലിൻ സൂപ്പ്!

പി​​ന്നീ​​ട് പൊ​​ലീ​​സി​​ന്‍റെ സാ​​ന്നി​​ധ്യ​​ത്തി​​ൽ വൈ​​കു​​ന്നേ​​രം ആ​​റോ​​ടെ മൃ​​ത​​ദേ​​ഹം നാ​​ട്ടു​​കാ​​ർ ക​​ര​​യ്ക്കെ​​ത്തി​​ച്ചു. അ​​വി​​വാ​​ഹി​​ത​​നാ​​യ മ​​നോ​​ജ് അ​​ട​​യ്ക്കാ​പ​​റി​​ക്കു​​ന്ന തൊ​​ഴി​​ലാ​​ളി​​യാ​​യി​​രു​​ന്നു. സംഭവത്തിൽ, വൈ​​ക്കം പൊ​​ലീ​​സ് മേ​​ൽ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചു.

മാ​​താ​​വ് പ​​രേ​​ത​​യാ​​യ പ​​ങ്ക​​ജാ​​ക്ഷി. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: വി​​ജ​​യ​​ൻ, ആ​​ശ. മൃ​​ത​​ദേ​​ഹം വൈ​​ക്കം താ​​ലൂക്ക് ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ൽ സൂക്ഷിച്ചിരിക്കുകയാണ്. പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​ന് ശേ​​ഷം ഇ​​ന്ന് ഉ​​ച്ച​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് തൃ​​പ്പൂ​​ണി​​ത്തു​റ പൊ​​തു​ശ്മ​​ശാ​​ന​​ത്തി​​ൽ സം​​സ്കാ​​രം ന​​ട​​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button