Latest NewsNewsIndia

സിനിമാ നിര്‍മാതാവിനെ കൊന്നു വഴിയില്‍ തള്ളിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍

പെണ്‍കുട്ടികളെ എത്തിക്കാന്‍ വൈകിയതില്‍ വാക്ക് തര്‍ക്കം, സിനിമാ നിര്‍മാതാവിനെ കൊലപ്പെടുത്തിയ പെണ്‍വാണിഭ സംഘത്തിലെ മുഖ്യന്‍ അറസ്റ്റില്‍

ചെന്നൈ : വിരുഗമ്പാക്കത്ത് സിനിമാ നിര്‍മാതാവിനെ കൊന്നു വഴിയില്‍ തള്ളിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. സിനിമാ നിര്‍മാതാവും വ്യവസായിയുമായ ഭാസ്‌കരന്‍ (65) കൊല്ലപ്പെട്ട കേസില്‍ വിരുഗമ്പാക്കം സ്വദേശി ഗണേശനെ (50) ആണ് പൊലീസ് അറസ്റ്റു ചെയ്തത്. ശനിയാഴ്ച പകലാണു കൈകാലുകള്‍ കെട്ടി വായില്‍ തുണി തിരുകി കറുത്ത കവറില്‍ പൊതിഞ്ഞ നിലയില്‍ ഭാസ്‌കരന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിനു ശേഷം വീടുപൂട്ടി മുങ്ങിയ ഗണേശനെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു.

Read Also: സൈറസ് മിസ്ത്രിയുടെ മരണത്തിനിടയാക്കിയ കാര്‍ 9 മിനിറ്റില്‍ 20 കിലോമീറ്റര്‍ കടന്നെന്ന് പൊലീസ്

മേഖലയിലെ പ്രധാന പെണ്‍വാണിഭ സംഘാംഗമാണ് ഇയാള്‍. കഴിഞ്ഞ 7 വര്‍ഷമായി ഗണേശനുമായി ഭാസ്‌കരനു ബന്ധമുണ്ടെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പെണ്‍കുട്ടികള്‍ വരാന്‍ വൈകിയതിനെച്ചൊല്ലി ഭാസ്‌കരനും ഗണേശനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പ്രകോപിതനായ ഗണേശന്‍ ഇരുമ്പുവടി കൊണ്ട് ഭാസ്‌കരന്റെ തലയില്‍ അടിച്ചു വീഴ്ത്തിയ ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കറുത്ത കവറില്‍ പൊതിഞ്ഞ് കയര്‍ കൊണ്ട് കെട്ടി അര്‍ധരാത്രി റോഡില്‍ തള്ളുകയും ചെയ്തു.

പിറ്റേന്ന് ശുചീകരണ തൊഴിലാളികളാണു റോഡരികില്‍ മൃതദേഹം കണ്ടത്. സമീപത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാറും കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ വീട്ടില്‍ നിന്നിറങ്ങിയ ഭാസ്‌കരന്റെ ഫോണ്‍ പിന്നീട് സ്വിച്ച് ഓഫ് ആയി. രാത്രിയായിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് മകന്‍ കാര്‍ത്തിക് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഭാസ്‌കരനെ കൊല്ലാന്‍ ഉപയോഗിച്ച കമ്പിയും മൃതദേഹം കൊണ്ടുപോയ മോട്ടര്‍ സൈക്കിളും പൊലീസ് പിടിച്ചെടുത്തു. കൊലപാതകത്തില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്നു പരിശോധിക്കുമെന്നു പൊലീസ് അറിയിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button