മുംബൈ: സൈറസ് മിസ്ത്രി സഞ്ചരിച്ചിരുന്ന കാര്‍ ഒന്‍പതു മിനിറ്റില്‍ 20 കിലോമീറ്റര്‍ മറികടന്നതായി പൊലീസ്. പിന്‍സീറ്റിലിരുന്ന സൈറസ് മിസ്ത്രിയും ജഹാംഗീര്‍ പണ്ഡോളെയും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. സൈറസ് മിസ്ത്രി മരിച്ചതു തലയിലേറ്റ ക്ഷതം മൂലമാണെന്നു ഡോക്ടര്‍മാരും അറിയിച്ചു. ഗുജറാത്ത് അതിര്‍ത്തിയിലെ പാല്‍ഘറിലെ ചരോട്ടി ചെക്ക് പോസ്റ്റ് കഴിഞ്ഞപ്പോഴുള്ള കാറിന്റെ വേഗതയാണു പൊലീസ് കണ്ടെത്തിയത്.
Read Also: കേരളത്തില്‍ നിന്ന് 11 ശ്രീലങ്കന്‍ പൗരന്മാരെ പിടികൂടി : കൂടുതല്‍ പേര്‍ ഉണ്ടെന്ന് സംശയം
ഉച്ചയ്ക്കു 2.21നു ചിത്രീകരിച്ച സിസിടിവി ദൃശ്യങ്ങള്‍ തങ്ങള്‍ പരിശോധിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. ഉച്ചയ്ക്കു 2.30ഓടെയാണ് ചെക്ക് പോസ്റ്റിന് 20 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്ത് അപകടമുണ്ടായത്. സൈറസ് മിസ്ത്രി ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ജഹാന്‍ഗീര്‍ പണ്ഡോളെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണു മരിച്ചതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
മിസ്ത്രിയും അടുത്ത കുടുംബസുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ സൂര്യ നദിക്കു കുറുകെയുള്ള പാലത്തിന്റെ കൈവരിയില്‍ ഇടിക്കുകയായിരുന്നു. ജഹാംഗീറിന്റെ സഹോദരന്‍ ഡാരിയസ് പണ്ഡോളെ (60), ഭാര്യ ഡോ. അനാഹിത പണ്ഡോളെ (55) എന്നിവര്‍ക്കു പരുക്കേറ്റു. ദക്ഷിണ മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ അനാഹിതയാണ് കാര്‍ ഓടിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു. സൈറസ് മിസ്ത്രിയും ജഹാംഗീറും പിന്‍സീറ്റിലായിരുന്നുവെന്നാണു ദൃക്‌സാക്ഷികള്‍ പൊലീസിനു നല്‍കിയ മൊഴി.
അതേസമയം, സൈറസും ജഹാംഗീറും മുന്‍സീറ്റുകളിലും ഡാരിയസും ഭാര്യ അനാഹിതയും പിന്‍സീറ്റിലുമായിരുന്നുവെന്നാണു കുടുംബസുഹൃത്തുക്കള്‍ പറഞ്ഞത്.
Post Your Comments