കരുനാഗപ്പള്ളി: ഓണാഘോഷം മുന്നിൽ കണ്ട് വിൽപന നടത്തുന്നതിനായി വീട്ടിൽ വാറ്റി സൂക്ഷിച്ചിരുന്ന 23 ലിറ്റർ ചാരായവും 70 ലിറ്റർ കോടയുമായി ഒരാൾ അറസ്റ്റിൽ. അയണിവേലികുളങ്ങര തുളസീദളം രതീഷ്ഭവനത്തിൽ ബിനീഷി( 40 )നെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
ബിനീഷിന്റെ വീട്ടിൽ കോടയും മറ്റും കലക്കി ചാരായം വാറ്റുന്നതായുള്ള രഹസ്യവിവരം കിട്ടയതിനെതുടർന്ന്, നടത്തിയ റെയ്ഡിലാണ് പ്രതിയെ പിടികൂടിയത്. ഇതിനോടൊപ്പം വാറ്റുന്നതിനുപയോഗിച്ച വലിയ പാത്രങ്ങളും ഗ്യാസ് സ്റ്റൗവും ഉൾപ്പെടെ പിടിച്ചെടുത്തു.
Read Also : ഓൺലൈൻ ടാക്സി ആപ്പിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഹാക്കർമാർ, ഗതാഗതക്കുരുക്കിൽ അകപ്പെട്ട് ഈ നഗരം
കൊല്ലം സിറ്റി ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫിനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി എസിപി പ്രദീപ് കുമാറിന്റെ നിർദ്ദേശപ്രകാരം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജി ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ അലോഷ്യസ് അലക്സാണ്ടർ, ശ്രീകുമാർ, രാധാകൃഷ്ണപിള്ള, ജിഎസ്ഐ മാരായ രാജേന്ദ്രൻ, ശരത് ചന്ദ്രൻ ഉണ്ണിത്താൻ, എഎസ്ഐമാരായ ഷാജിമോൻ, നന്ദകുമാർ, സിപിഒമാരായ മനുലാൽ, രാജീവ്, സിപിഒ മാരായ മനോജ്, ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments