KollamKeralaNattuvarthaLatest NewsNews

സീനിയേഴ്സ് സിഗരറ്റ് വലിക്കുന്നത് കണ്ടു: ആറാം ക്‌ളാസുകാരിയുടെ മുടി മുറിച്ച് ഹൈസ്‌കൂൾ വിദ്യാർത്ഥിനികൾ

കൊല്ലം: ആറാം ക്‌ളാസ് വിദ്യാർത്ഥിനിയുടെ മുടി സീനിയേഴ്സ് മുറിച്ചതായി പരാതി. മുതിർന്ന വിദ്യാർഥികൾ സിഗരറ്റ് വലിക്കുന്നത് കണ്ടതിന്റെ പേരിലായിരുന്നു ആക്രമണം. ആർ പേർ ചേർന്നാണ് പെൺകുട്ടിയുടെ മുടി മുറിച്ചത്. കൊല്ലത്ത് പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്‌കൂളിലാണ് സംഭവം. ഹൈസ്‌കൂൾ വിദ്യാർത്ഥിനികളാണ് പെൺകുട്ടിയുടെ മുടി മുറിച്ചതെന്നാണ് ആരോപണം.

ഓണഘോഷത്തിനിടെയാണ് ആക്രമണമുണ്ടായതെന്ന് പെൺകുട്ടി പറയുന്നു. പുറത്ത് പറഞ്ഞാൽ കൊല്ലുമെന്നും സീനിയർ വിദ്യാർത്ഥിനികൾ ഭീഷണിപ്പെടുത്തിയതായി പെൺകുട്ടി പറയുന്നു. ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി ഷാൾ ധരിച്ച് മുടി മറച്ചാണ് നടന്നിരുന്നത്. എന്നാൽ, ഭയന്ന് പോയ പെൺകുട്ടി രണ്ട് ദിവസങ്ങൾക്ക് ശേഷം വിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. ഇവർ ചൈൽഡ് ലൈനിൽ വിവരമറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button