MalappuramNattuvarthaKeralaNews

മ​രം മു​റി​ക്കു​ന്ന​തി​നി​ടെ ശിഖരം പൊട്ടി തലയിൽ വീണ് തൊ​ഴി​ലാ​ളി മ​രി​ച്ചു

ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ആ​ന​പ്പാ​റ സ്വ​ദേ​ശി ക​ള​ത്തി​ങ്ങ​ൽ​തൊ​ടി അ​ബ്ദു​ൾ നാ​സ​ർ (49) ആ​ണ് മ​രി​ച്ച​ത്

നി​ല​മ്പൂ​ർ: റ​ബ​ർ മ​രം മു​റി​ക്കു​ന്ന​തി​നി​ട​യി​ൽ കൊ​മ്പ് പൊ​ട്ടി ത​ല​യി​ൽ വീ​ണു തൊ​ഴി​ലാ​ളി മ​രി​ച്ചു. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ആ​ന​പ്പാ​റ സ്വ​ദേ​ശി ക​ള​ത്തി​ങ്ങ​ൽ​തൊ​ടി അ​ബ്ദു​ൾ നാ​സ​ർ (49) ആ​ണ് മ​രി​ച്ച​ത്. ‌‌

ഇ​ന്ന​ലെ രാ​വി​ലെ 7.30-ഓടെയാണ് സംഭവം. പി.​വി. അ​ബ്ദു​ൾ വ​ഹാ​ബ് എം​പി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള തോ​ട്ടു​പൊ​യി​ൽ ന​ടു​ക്കു​ന്ന് എ​സ്റ്റേ​റ്റി​ൽ റ​ബ​ർ മ​രം മു​റി​ക്കു​ന്ന​തി​നി​ട​യി​ൽ കൊമ്പ് പൊ​ട്ടി അ​ബ്ദു​ൾ നാ​സറിന്റെ ത​ല​യി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.

Read Also : കോവിഡ് പ്രതിരോധം സർക്കാരിന്റെ കൂട്ടായ പ്രവർത്തനം, ഒരാളുടേത് മാത്രമല്ല: മഗ്സസെ അവാർഡ് വിവാദത്തിൽ സീതാറാം യെച്ചൂരി

ഗു​രു​ത​ര പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന്, ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ ഉടൻ തന്നെ നി​ല​മ്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: സു​ബൈ​ദ. മ​ക്ക​ൾ: റി​ൻ​ഷാ​ദ്, അ​ർ​ഷാ​ദ്, റി​ൻ​ഷാ. മ​രു​മ​ക​ൻ: ജാ​ബി​റ​ലി.

shortlink

Related Articles

Post Your Comments

Related Articles


Back to top button