പറവൂർ: അജ്ഞാത വാഹനം ഇടിച്ച് സൈക്കിൾ യാത്രക്കാരനായ ഗൃഹനാഥൻ മരിച്ചു. ചിറ്റാറ്റുകര നീണ്ടൂർ മഠത്തിപ്പറന്പിൽ ജോസഫിന്റെ മകൻ പീറ്റർ(60) ആണ് മരിച്ചത്.
ഇന്നലെ രാവിലെ ആറിന് കോട്ടക്കാവ് ഫെറോന പള്ളിക്ക് പുറകിലായിരുന്നു അപകടം നടന്നത്. ചെറായിയിലെ പെയിന്റ് കടയിലെ ജീവനക്കാരനാണ് പീറ്റർ.
Read Also : ട്രാൻസ്ഫോർമർ മോഷണം : മൂന്നുപേർ മുരിക്കാശേരി പൊലീസിന്റെ പിടിയിൽ
കടയിൽ പോകുന്നതിനായി വീട്ടിൽ നിന്ന് പറവൂർ പാലം ഇറങ്ങി വരുന്നതിനിടയിലാണ് അപകടമുണ്ടായത്. ഇടിച്ച വാഹനം നിർത്താതെ പോയി. ഗുരുതരമായി പരിക്കേറ്റ പീറ്ററിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
പീറ്ററിനെ ഇടിച്ച വാഹനം കണ്ടെത്താനുള്ള ശ്രമം നടക്കുന്നതായി പൊലീസ് പറഞ്ഞു. സംസ്കാരം നടത്തി. ഭാര്യ: മോളി. മക്കൾ: അഞ്ജു, അരുണ്‍. മരുമകൻ: ഡിക്സണ്‍ തോമസ്.
Post Your Comments