ThiruvananthapuramNattuvarthaLatest NewsKeralaNews

സ്കൂ​ള്‍ വാ​ന്‍ നി​യ​ന്ത്ര​ണം വി​ട്ട് പോ​സ്റ്റി​ലി​ടി​ച്ചു : ആ​റ് വി​ദ്യാ​ർ​ത്ഥിക​ൾ​ക്ക് പ​രി​ക്ക്

ലി​ഖ (എട്ട്), അ​ദ്വൈ​ത് (ആറ്), ന​ക്ഷ്ത്ര (എട്ട്), നീ​ര​ജ് (നാല്), അ​നാ​മി​ക (നാല്), കീ​ര്‍​ത്തി​ക (ആറ്) എ​ന്നീ വി​ദ്യാ​ർത്ഥി​ക​ള്‍​ക്കും ആ​യ സി​ന്ധ്യ(35)നു​മാ​ണ് പ​രി​ക്കേ​റ്റ​ത്

നേ​മം : സ്കൂ​ള്‍ വാ​ന്‍ നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ലെ ഇ​ല​ക്ട്രി​ക്ക് പോ​സ്റ്റി​ലി​ടി​ച്ചുണ്ടായ അപകടത്തിൽ ആ​റ് വി​ദ്യാ​ർ​ത്ഥിക​ൾ​ക്ക് പ​രി​ക്കേറ്റു. ലി​ഖ (എട്ട്), അ​ദ്വൈ​ത് (ആറ്), ന​ക്ഷ്ത്ര (എട്ട്), നീ​ര​ജ് (നാല്), അ​നാ​മി​ക (നാല്), കീ​ര്‍​ത്തി​ക (ആറ്) എ​ന്നീ വി​ദ്യാ​ർത്ഥി​ക​ള്‍​ക്കും ആ​യ സി​ന്ധ്യ(35)നു​മാ​ണ് പ​രി​ക്കേ​റ്റ​ത്.

പൂ​ഴി​ക്കു​ന്ന് കോ​ലി​യ​ക്കോ​ട് ഡ​ബ്ല്യൂ എ​ല്‍​പി സ്കൂ​ളി​ലെ വാഹ​നമാ​ണ് പാ​പ്പ​നം​കോ​ട് മ​ല​യി​ന്‍​കീ​ഴ് റോ​ഡി​ല്‍ പാ​മാം​കോ​ട് പാ​ല​ത്തി​ന് സ​മീ​പ​ത്ത് വ​ച്ച് ഇ​ന്ന​ലെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ വൈ​ദ്യു​ത​തൂ​ൺ ര​ണ്ടാ​യി ഒ​ടി​ഞ്ഞു. പരിക്കേറ്റ​വ​രെ ശാ​ന്തി വി​ള ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ!

സ്കൂ​ളി​ലെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യും ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങി​യ വി​ദ്യാ​ർ​ത്ഥി​ക​ള്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വാ​നി​ല്‍ ആ​യ ഉ​ള്‍​പ്പ​ടെ ഒ​ന്‍​പ​ത് പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. നി​സാ​ര പ​രി​ക്കേ​റ്റ കു​ട്ടി​ക​ളെ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കിയ ശേ​ഷം വി​ട്ട​യ​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button