ഡൽഹി: ഇന്ത്യയുടെ ആദ്യത്തെ സ്വദേശീയ വിമാന വാഹിനിക്കപ്പലായ ഐ.എൻ.എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച കമ്മീഷൻ ചെയ്തു. കൊച്ചിൻ ഷിപ്പ്‌യാർഡിൽ കമ്മീഷൻ ചെയ്യുന്ന ചടങ്ങിന് ശേഷം ഇന്ത്യയുടെ സമുദ്ര ചരിത്രത്തിൽ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലിയ യുദ്ധക്കപ്പലിൽ താൻ ചെലവഴിച്ച സമയത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി ട്വിറ്ററിൽ കുറിച്ചു. ഐ.എൻ.എസ് വിക്രാന്തിൽ കയറിയപ്പോഴുണ്ടായ അഭിമാനം വിവരിക്കാൻ വാക്കുകൾക്ക് കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
‘ഇന്ത്യയ്ക്ക് ഒരു ചരിത്ര ദിനം! ഞാൻ കഴിഞ്ഞ ദിവസം ഐ.എൻ.എസ് വിക്രാന്ത് എന്ന കപ്പലിൽ കയറിയപ്പോഴുണ്ടായ അഭിമാനം വിവരിക്കാൻ വാക്കുകൾക്ക് കഴിയില്ല, ‘ വിക്രാന്ത് കപ്പലിലെ തന്റെ വീഡിയോയ്‌ക്കൊപ്പം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
A historic day for India!
Words will not be able to describe the feeling of pride when I was on board INS Vikrant yesterday. pic.twitter.com/vBRCl308C9
— Narendra Modi (@narendramodi) September 3, 2022
യു.എസ്, യു.കെ, റഷ്യ, ചൈന, ഫ്രാൻസ് തുടങ്ങി, തദ്ദേശീയമായി ഒരു വിമാനവാഹിനിക്കപ്പൽ രൂപകൽപന ചെയ്യാനും നിർമ്മിക്കാനും കഴിവുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇതോടെ ഇന്ത്യയും ചേർന്നു. പ്രധാനമന്ത്രി മോദി പറഞ്ഞു. ഇത് തദ്ദേശീയ സാധ്യതകളുടെയും തദ്ദേശീയ വിഭവങ്ങളുടെയും തദ്ദേശീയ കഴിവുകളുടെയും പ്രതീകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 421 കേസുകൾ
ഐ.എൻ.എസ് വിക്രാന്ത് ഇന്ത്യയുടെ നാവിക ശേഷിയെ ഗണ്യമായി വർദ്ധിപ്പിക്കും. ഇന്തോ-പസഫിക് മേഖലയിലെയും ഇന്ത്യൻ മഹാസമുദ്രത്തിലെയും സുരക്ഷാ ആശങ്കകൾ വളരെക്കാലമായി അവഗണിക്കപ്പെട്ടിരിക്കുകയായിരുന്നു എന്നും എന്നാൽ, ഇന്ന് ഈ പ്രദേശം നമ്മുടെ രാജ്യത്തിന് ഒരു പ്രധാന പ്രതിരോധ മുൻഗണനയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments