കോഴിക്കോട്: വടകരയിൽ മധ്യവയസ്കനെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആയാടത്ത് താഴ കുനിയിൽ അബ്ദുളളയുടെ മകൻ ഹാരിസ് ( 48 ) ആണ് മരിച്ചത്.
അറക്കിലാട് വയൽ പീടികയിലാണ് സംഭവം. ഇന്നലെ രാത്രി കടയിൽ സാധനങ്ങൾ വാങ്ങാൻ പോയതായിരുന്നു. തിരിച്ചു വരാത്തതിനെ തുടർന്ന്, തിരിച്ചലിൽ ഇന്ന് രാവിലെ റോഡരികിൽ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
Read Also : ദുരൂഹ സാഹചര്യത്തില്‍ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
വടകര പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments