WayanadLatest NewsKeralaNattuvarthaNews

ദുരൂഹ സാഹചര്യത്തില്‍ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

വയനാട് തരുവണ സ്വദേശി പുലിക്കാട് കണ്ടിയിൽപൊയിൽ മുഫീദ(50)യാണ് മരിച്ചത്

കല്‍പ്പറ്റ: ദുരൂഹ സാഹചര്യത്തില്‍ തീപ്പൊള്ളലേറ്റ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വയനാട് തരുവണ സ്വദേശി പുലിക്കാട് കണ്ടിയിൽപൊയിൽ മുഫീദ(50)യാണ് മരിച്ചത്.

രണ്ടുമാസം മുൻപാണ് മുഫീദയ്ക്ക് ആത്മഹത്യ ശ്രമത്തിനിടെ ഗുരതരമായി പൊള്ളലേറ്റത്. മുഫീദയുടെ ഭർത്താവിന്‍റെ ആദ്യ ഭാര്യയിലെ മക്കൾ സംഭവ ദിവസം മുഫീദയെ ഭീഷണിപ്പെടുത്തിയിരുന്നു. വിവാഹമോചനത്തിന് തയ്യാറാവണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. ഇതിനിടെയാണ് മുഫീദ മണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. എന്നാൽ, ഇവർ പൊലീസിൽ നല്‍കിയ മൊഴിയിൽ പരാതികളുന്നയിക്കാത്തതിനാല്‍ കേസെടുത്തിരുന്നില്ല.

Read Also : ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം റൈസ് റോള്‍സ്

സംഭവത്തിൽ, അന്വേഷണം ആവശ്യപ്പെട്ട് മരണ ശേഷം മുഫീദയുടെ ആദ്യ ഭർത്താവിലെ മക്കൾ വെള്ളമുണ്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button