CricketLatest NewsNewsSports

ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെ വീഴ്ത്തി ശ്രീലങ്ക സൂപ്പര്‍ ഫോറിൽ

ദുബായ്: ഏഷ്യാ കപ്പില്‍ ജീവന്‍മരണപ്പോരാട്ടത്തിൽ ബംഗ്ലാദേശിനെ രണ്ട് വിക്കറ്റിന് വീഴ്ത്തി ശ്രീലങ്ക സൂപ്പര്‍ ഫോറിൽ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഉയര്‍ത്തിയ 184 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് ബാക്കി നിര്‍ത്തി ശ്രീലങ്ക മറികടന്നു. അവസാന മൂന്നോവറില്‍ 34 റണ്‍സും രണ്ടോവറില്‍ 25 റണ്‍സുമായിരുന്നു ലങ്കക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.

എബാദത്ത് ഹൊസൈന്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 17 റണ്‍സടിച്ച ചമിക കരുണരത്നെയാണ് ലങ്കയെ ജയത്തിന് അടുത്തെത്തിച്ചത്. മെഹ്ദി ഹസനെറിഞ്ഞ അവസാന ഓവറില്‍ എട്ട് റണ്‍സായിരുന്നു ശ്രീലങ്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ രണ്ട് പന്തില്‍ തന്നെ ലക്ഷ്യം മറികടന്ന് ലങ്ക സൂപ്പര്‍ ഫോറിൽ കടന്നു. 37 പന്തില്‍ 60 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസാണ് ലങ്കയുടെ ടോപ് സ്കോറര്‍.

ക്യാപ്റ്റന്‍ ദസുന്‍ ഷനക 33 പന്തില്‍ 45 റണ്‍സെടുത്തു. ബംഗ്ലാദേശിനായി എബാദത്ത് ഹൊസൈന്‍ നാലോവറില്‍ 51 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. നേരത്തെ. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് മെഹ്ദി ഹസന്‍, ആഫിഫ് ഹൊസൈന്‍ എന്നിവരുടെ ബാറ്റിംഗ് മികവിലാണ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുത്ത്.

Read Also:- ദിവസവും ചെറിയ അളവിൽ നെയ്യ് കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

22 പന്തില്‍ 39 റണ്‍സെടുത്ത ആഫിഫ് ഹൊസൈന്‍ ആണ് ബംഗ്ലാദേശിന്‍റെ ടോപ് സ്കോറര്‍. ശ്രീലങ്കക്കായി ഹസരങ്കയും കരുണരത്നെയും രണ്ട് വിക്കറ്റ് വീതം വീഴത്തി. അവസാന മൂന്നോവറില്‍ മൊദാസെക് ഹൊസൈന്‍റെ വെടിക്കെട്ടില്‍ 36 റണ്‍സടിച്ചാണ് ബംഗ്ലാദേശ് മികച്ച സ്കോര്‍ ഉറപ്പാക്കിയത്. സ്കോര്‍ ബംഗ്ലാദേശ് 20 ഓവറില്‍ 183-7, ശ്രീലങ്ക 19.2 ഓവറില്‍ 184-8.

shortlink

Related Articles

Post Your Comments

Related Articles


Back to top button