Latest NewsNewsBusiness

സേവന കയറ്റുമതിയിൽ മുന്നേറ്റം, പുതിയ കണക്കുകൾ പുറത്തുവിട്ട് ആർബിഐ

ജൂൺ മാസത്തിൽ സേവന കയറ്റുമതി 25.29 ബില്യൺ ഡോളറായിരുന്നു

രാജ്യത്ത് സേവന കയറ്റുമതിയിൽ ജൂലൈ മാസം വർദ്ധനവ് രേഖപ്പെടുത്തി. ആർബിഐ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, മുൻ വർഷം ജൂലൈ മാസത്തേക്കാൾ ഇത്തവണ സേവന കയറ്റുമതി 20.2 ശതമാനമാണ് ഉയർന്നത്. ഇതോടെ, സേവന കയറ്റുമതി 23.26 ബില്യൺ ഡോളറായി വർദ്ധിച്ചു. അതേസമയം, ജൂൺ മാസത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ജൂലൈ മാസത്തിൽ നേരിയ ഇടിവ് രേഖപ്പെടുത്തി.

ജൂൺ മാസത്തിൽ സേവന കയറ്റുമതി 25.29 ബില്യൺ ഡോളറായിരുന്നു. കൂടാതെ, 2022-23 സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവിലെ ആകെ കയറ്റുമതി 94.75 ഡോളറാണ്. ഇക്കാലയളവിൽ 58.94 ബില്യൺ ഡോളറിന്റെ ഇറക്കുമതിയാണ് രേഖപ്പെടുത്തിയത്. ജൂൺ മാസത്തിൽ ഇറക്കുമതി 15.76 ബില്യൺ ഡോളറായിരുന്നു. എന്നാൽ, ജൂലൈയിൽ ഇറക്കുമതി 22.3 വർദ്ധനവോടെ 13.92 ബില്യൺ ഡോളറിലെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button