Latest NewsNewsBusiness

റബ്ബർ കർഷകർക്ക് കേന്ദ്രത്തിന്റെ കൈത്താങ്ങ്! കയറ്റുമതിക്ക് 5 രൂപ ഇൻസെന്റീവ് പ്രഖ്യാപിച്ചു

ആർഎസ്എസ് 1 മുതൽ ആർഎസ്എസ് 4 വരെയുള്ള ഉൽപ്പന്നങ്ങൾക്ക് ഇൻസെന്റീവ് ലഭിക്കുന്നതാണ്

കോട്ടയം: രാജ്യത്തെ റബ്ബർ കർഷകർക്ക് സഹായഹസ്തവുമായി കേന്ദ്രസർക്കാർ. കയറ്റുമതിക്ക് ഇൻസെന്റീവാണ് ഇക്കുറി പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു കിലോ റബ്ബർ കയറ്റുമതി ചെയ്യുമ്പോൾ കയറ്റുമതിക്കാർക്ക് 5 രൂപ ഇൻസെന്റീവായി ലഭിക്കുന്നതാണ്. കേന്ദ്രത്തിന്റെ പുതിയ നീക്കം രാജ്യത്ത് റബ്ബർ വില വർദ്ധനവിന് വഴിയൊരുക്കും. ഷീറ്റ് റബ്ബറിനാണ് കിലോയ്ക്ക് 5 രൂപ ഇൻസെന്റീവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ, 40 ടൺ വരെ കയറ്റുമതി ചെയ്യുന്ന കർഷകർക്ക് 2 ലക്ഷം രൂപയോളം ഇൻസെന്റീവായി ലഭിക്കുന്നതാണ്. ജൂൺ മാസം വരെയാണ് ഇൻസെന്റീവ് പ്രഖ്യാപിച്ചിരിക്കുന്നത്.

ആർഎസ്എസ് 1 മുതൽ ആർഎസ്എസ് 4 വരെയുള്ള ഉൽപ്പന്നങ്ങൾക്ക് ഇൻസെന്റീവ് ലഭിക്കുന്നതാണ്. റബ്ബറിനെ ഒരു കാർഷിക ഉൽപ്പന്നമാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കൂടാതെ, വരുന്ന 2 വർഷക്കാലയളവിലേക്ക് കർഷകർക്ക് സബ്സിഡി സ്കീമുകളും പ്രഖ്യാപിക്കാനുള്ള സാധ്യത കൂടുതലാണ്. അന്താരാഷ്ട്ര വിപണിയിൽ റബ്ബർ വില വർദ്ധിച്ച സാഹചര്യത്തിലാണ് ഇൻസെന്റീവ് നൽകുന്നത്. ക്രൂഡോയിൽ വിലയും, കാലാവസ്ഥയും റബ്ബർ വില ഉയരാൻ കാരണമായിട്ടുണ്ട്.

Also Read: സംസ്ഥാനത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഷവര്‍മ പ്രത്യേക പരിശോധന:54 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button