അരയൻകാവ്: വരിക്കാംകുന്ന് പ്രസാദഗിരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ കപ്പേളയുടെ ചില്ല് കല്ലറിഞ്ഞ് തകർത്തതായി പരാതി. ബുധനാഴ്ച ഉച്ചയോടെ ഇരുചക്രവാഹനത്തിൽ വന്നയാൾ ആണ് കല്ലെറിഞ്ഞത് എന്ന് ദൃക്സാക്ഷികൾ പറയുന്നു.
കല്ലെറിഞ്ഞതിനു ശേഷം ബ്രഹ്മമംഗലം ഭാഗത്തേക്ക് ബൈക്കോടിച്ചു പോവുകയായിരുന്നു. കപ്പേളയോട് ചേർന്ന ഓഡിറ്റോറിയത്തിൽ വന്നവരുടെ വാഹനങ്ങൾ നിരവധി സമീപത്ത് പാർക്ക് ചെയ്തിരുന്നതിനാൽ സംഭവം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.
Read Also : പാമോയിൽ ഉൽപ്പാദന രംഗത്ത് ചുവടുറപ്പിക്കാൻ ഒരുങ്ങി പതഞ്ജലി ഫുഡ്സ് ലിമിറ്റഡ്
ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. എന്നാൽ, ഇന്നലെ പുലർച്ചയോടെ മാത്രമാണ് സംഭവം പുറത്തറിയുന്നത്. അതിരാവിലെ പ്രാർത്ഥനക്കെത്തിയവരാണ് കല്ലറിഞ്ഞ് തകർത്തിരിക്കുന്നത് കണ്ടത്.
സംഭവത്തിൽ, തലയോലപ്പറമ്പ് പൊലീസെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു.
Post Your Comments