NewsBusiness

പാമോയിൽ ഉൽപ്പാദന രംഗത്ത് ചുവടുറപ്പിക്കാൻ ഒരുങ്ങി പതഞ്ജലി ഫുഡ്സ് ലിമിറ്റഡ്

അരുണാചൽ പ്രദേശിലെ 9 ജില്ലകളിലാണ് ആദ്യഘട്ട എണ്ണപ്പന കൃഷി ആരംഭിക്കുന്നത്

പാമോയിൽ ഉൽപ്പാദന രംഗത്ത് പുതിയ മാറ്റത്തിന് ഒരുങ്ങുകയാണ് ഇന്ത്യയിലെ പ്രമുഖ കമ്പനിയായ പതഞ്ജലി ഫുഡ്സ് ലിമിറ്റഡ്. റിപ്പോർട്ടുകൾ പ്രകാരം, പാമോയിൽ മില്ല് നിർമ്മാണത്തിന് അരുണാചൽ പ്രദേശിലെ സ്ഥലമാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഈ സ്ഥലത്ത് 38,000 ഹെക്ടറിൽ എണ്ണപ്പന കൃഷി ഏറ്റെടുക്കാനാണ് പതഞ്ജലി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പാമോയിൽ മില്ലിന്റെ ശിലസ്ഥാപനവും നടത്തി.

അരുണാചൽ പ്രദേശിലെ 9 ജില്ലകളിലാണ് ആദ്യ ഘട്ട എണ്ണപ്പന കൃഷി ആരംഭിക്കുന്നത്. 38,000 വിസ്തൃതിയിലാണ് കൃഷി നടത്താൻ തീരുമാനിച്ചിട്ടുള്ളത്. അതേസമയം, പതഞ്ജലിയുടെ വാർഷിക പാമോയിൽ ഉൽപ്പാദനം 75,00,000 മെട്രിക് ടണ്ണാണ്. പുതിയ പ്ലാന്റുകൾ പ്രവർത്തനമാരംഭിക്കുന്നതോടെ ഏകദേശം 5,80,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിടുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ പാമോയിൽ പ്ലാന്റേഷൻ കമ്പനികളിൽ ഒന്നാണ് പതഞ്ജലി ഫുഡ്സ്.

Also Read: ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം കപ്പ പുട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button