AlappuzhaNattuvarthaLatest NewsKeralaNews

മാനദണ്ഡം മറികടന്ന് മകന് നിയമനം: വിവാദത്തിൽ പ്രതികരിച്ച് കെ. സുരേന്ദ്രൻ

ആലപ്പുഴ: രാജീവ് ഗാന്ധി ബയോ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ മകന് നിയമനം ലഭിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ആർ.ജി.സി.ബിയിൽ മകന് ജോലി ലഭിച്ചത് യോഗ്യതയുള്ളതു കൊണ്ടാണെന്ന് വ്യക്തമാക്കിയ സുരേന്ദ്രൻ, ബന്ധുനിയമന ആരോപണം നിഷേധിച്ചു. വാർത്ത 100 ശതമാനം അവാസ്തവമാണെന്നും ഒരു ശ്വാസത്തിൽപ്പോലും താനോ, തനിക്കു വേണ്ടി മറ്റുള്ളവരോ ഇതിൽ ഇടപെട്ടിട്ടില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ സന്ദർശനം നടത്തുന്ന ദിവസം തന്നെ ഇത്തരമൊരു വാർത്ത കൊടുത്തതിന്റെ കാരണം, അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാമെന്നും ഈ തെറ്റായ വാർത്ത നൽകിയതിനെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

കെ. സുരേന്ദ്രന്റെ വാക്കുകൾ ഇങ്ങനെ;

പ്രായപൂർത്തിയാകാത്ത, ബന്ധുവായ പെൺകുട്ടിയെ വീടിന്റെ ടെറസിലും ടെന്റിലും വെച്ച് പീഡിപ്പിച്ചു : നാല് പേർ അറസ്റ്റിൽ

‘എന്റെ മകന്റെ നിയമനം പൂർണമായും മെറിറ്റിന്റെ അടിസ്ഥാനത്തിലാണ്. എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാണ്. ഒരുവിധത്തിലും ഞാനോ എനിക്കുവേണ്ടി മറ്റുള്ളവരോ ഈ വിഷയത്തിൽ ഇടപെട്ടിട്ടില്ല. എന്റെ മകന്റെ നിയമനവുമായി ബന്ധപ്പെട്ട് യാതൊരു വിധത്തിലുള്ള അസ്വാഭാവികമായ ഇടപെടലുകളും ഉണ്ടായിട്ടില്ല. ഞാൻ പൂർണ ഉത്തരവാദിത്തത്തോടു കൂടിയാണ് പറയുന്നത്. എന്റെ മകനാണ് ജോലി ലഭിച്ചതെന്ന് ജോലി കിട്ടിക്കഴിഞ്ഞ് മാത്രമാണ് ആ സ്ഥാപനവും അറിയുന്നത്. നിങ്ങൾക്ക് ആരേക്കൊണ്ടു വേണമെങ്കിലും അന്വേഷിപ്പിച്ച് വാർത്ത കൊടുക്കാം. എന്ത് അന്വേഷണവും നടത്താം. സത്യം കണ്ടെത്താനുള്ള എല്ലാ പരിശ്രമങ്ങൾക്കും നിങ്ങൾ ആവശ്യപ്പെടുന്നതുപോലെ ഞാനും തയ്യാറാണ്.

ഒരു വാർത്ത കൊടുക്കുന്നതിനു മുൻപ് അതുമായി ബന്ധപ്പെട്ടവരോട് സംസാരിച്ച് എന്താണ് നടന്നതെന്ന് ആരായുന്നത് നല്ലതാണ്. നമ്മുടെ രാജ്യത്ത് അങ്ങനെ ആരെയെങ്കിലും കളിപ്പിക്കാനാകുമോ? പ്രത്യേകിച്ചും എന്നേപ്പോലെ ഇത്രയും ആക്രമണം നേരിടുന്ന പൊതുപ്രവർത്തകൻ ഇത്തരമൊരു നിലപാട് സ്വീകരിക്കുമെന്ന് കരുതുന്നുണ്ടോ? ഉണ്ട് എന്നാണ് ഉത്തരമെങ്കിൽ എനിക്കൊന്നും പറയാനില്ല. മുൻപ് എന്റെ മകൻ കുഴൽപ്പണം കടത്തിയെന്ന് വാർത്ത കൊടുത്തവരാണ് മാധ്യമങ്ങൾ. ഇപ്പോൾ മകന്റെ ജോലിയും പ്രശ്നമായി. എന്റെ മകനായതുകൊണ്ട് ഒരു പരീക്ഷയിലും പങ്കെടുക്കാൻ പാടില്ല, ഒരിടത്തും ജോലി ചെയ്യാൻ പാടില്ല എന്നു പറയാനാകുമോ?

ഒക്ടോബർ മുതൽ ആരംഭിക്കുന്ന സീസണിൽ പഞ്ചസാര കയറ്റുമതി അനുവദിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ജോലി ചെയ്യാനുള്ള അവകാശം എന്റെ മകനുണ്ട്. മറ്റേതു പൗരനുമുള്ള അവകാശങ്ങൾ എന്റെ മകനുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ സന്ദർശനം നടത്തുന്ന ദിവസം തന്നെ എന്റെ മകന്റെ നിയമനവുമായി ബന്ധപ്പെട്ട വാർത്ത വന്നത് എന്തുകൊണ്ടാണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും മനസ്സിലാകും. ഈ വാർത്ത പൂർണമായും അവാസ്തവമാണ്. ഈ തെറ്റായ വാർത്ത നൽകിയവർക്കെതിരെ നിയമ നടപടികൾ കൈക്കൊള്ളും.’

shortlink

Related Articles

Post Your Comments

Related Articles


Back to top button