Latest NewsKeralaNews

വെള്ളിയാഴ്ച്ച 3 ജില്ലകളിൽ അതിശക്ത മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച്ച 3 ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Read Also: കണ്ണൂരില്‍ യുവതിയെ ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികള്‍ പിടിയില്‍

അതേസമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള-ലക്ഷദ്വീപ് തീരങ്ങളിൽ സെപ്തംബർ 1 മുതൽ 5 വരെയും കർണാടക തീരങ്ങളിൽ സെപ്തംബർ 3 മുതൽ സെപ്തംബർ 5 വരെയും മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

Read Also: 500 ‘ലൈഫ്’ വീടുകളിൽ സൗജന്യ സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കുന്നു: 78 വീടുകളിൽ പാനലുകൾ സ്ഥാപിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button