ThrissurNattuvarthaLatest NewsKeralaNews

കാ​ർ സ്കൂ​ട്ട​റി​ൽ ഇ​ടിച്ച് അപകടം : പരിക്കേറ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്നയാൾ മരിച്ചു

നീ​ണ്ടൂ​ർ ത​കി​ടി​യി​ൽ ജോ​ർജ് (54) ആ​ണ് മ​രി​ച്ച​ത്

എ​രു​മ​പ്പെ​ട്ടി:​ കാ​ർ സ്കൂ​ട്ട​റി​ൽ ഇ​ടിച്ചുണ്ടായ അ​പ​ക​ട​ത്തി​ൽ പ​രു​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന നീ​ണ്ടൂ​ർ സ്വ​ദേ​ശി മ​രി​ച്ചു.​ നീ​ണ്ടൂ​ർ ത​കി​ടി​യി​ൽ ജോ​ർജ് (54) ആ​ണ് മ​രി​ച്ച​ത്.​

ഓഗ​സ്റ്റ് 23-ന് ​രാ​വി​ലെ ഒമ്പതിന് ​പ​ന്നി​ത്ത​ടം സെ​ന്‍റ​റി​ൽ വെ​ച്ചാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ത്ഥി​യാ​യ മ​ക​ളെ സ്കൂ​ളി​ലേ​യ്ക്ക് കൊ​ണ്ട് പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം നടന്ന​ത്.

Read Also : രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ എത്തി

കു​ന്നം​കു​ള​ത്തു നി​ന്ന് വ​രി​ക​യാ​യി​രു​ന്ന കാ​ർ സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​ലേ​ക്ക് തെ​റി​ച്ച് വീ​ണ ജോ​ർ​ജി​ന്‍റെ കൈയി​ലൂ​ടെ കാ​ർ ക​യ​റു​ക​യും ത​ല​യ്ക്ക് ഗു​രു​ത​ര​ പ​രു​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യവെ ജോ​ർ​ജ് ഇന്നലെ ഉ​ച്ച​യോ​ടെ മ​രിക്കുകയായിരുന്നു. സം​സ്കാ​രം നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button