Latest NewsKeralaNews

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ എത്തി

കൊച്ചിയില്‍ മോദിക്ക് ഉജ്ജ്വല സ്വീകരണം

കൊച്ചി : രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങിയ മോദിക്ക് ഉജ്ജ്വല സ്വീകരണമാണ് ഒരുക്കിയത്.
വിമാനത്താവളത്തിന് സമീപത്ത് മോദിയെ കാത്ത് ജനസാഗരങ്ങളാണ് അണിനിരന്നത്. വാദ്യഘോഷങ്ങളും കൊട്ടും മേളവും കലാരൂപങ്ങളുമായി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ വരവേറ്റു.

Read Also: ടാറ്റ മോട്ടോഴ്സ്: ടാറ്റ മാർക്കോപോളോ മോട്ടേഴ്സ് ലിമിറ്റഡിന്റെ മുഴുവൻ ഓഹരികളും സ്വന്തമാക്കി

പ്രദേശത്ത് വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കൊച്ചിയില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് ശേഷം അദ്ദേഹം റോഡ് മാര്‍ഗം കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി. നിര്‍മ്മാണം പൂര്‍ത്തിയായ പേട്ട-എസ്എന്‍ ജംഗ്ഷന്‍ മെട്രോപാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വ്വഹിക്കും. മെട്രോയുടെ രണ്ടാം ഘട്ടത്തിന് പ്രധാനമന്ത്രി തറക്കല്ലിടും. നാളെ ഐഎന്‍എസ് വിക്രാന്ത് അദ്ദേഹം രാജ്യത്തിനായി സമര്‍പ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button