മാവേലിക്കര: വില്പനയ്ക്കായി കൊണ്ടുവന്ന ഇരുതലമൂരിയുമായി രണ്ടുപേർ വനംവകുപ്പ് ഫ്ലയിംഗ് സ്ക്വാഡിന്റെ പിടിയിൽ. മാവേലിക്കര താമരക്കുളം തെങ്ങുംതോട്ടത്തില്‍ താഹ (42), വളളികുന്നം കടുവിനാല്‍ ഗോപിസദനത്തില് ശ്രീനാഥ് (32) എന്നിവരാണ് പിടിയിലായത്.
വനംവകുപ്പിന്റെ തിരുവനന്തപുരം ഇന്റലിജന്‍സ് സെല്ലില്‍ നിന്ന് റാന്നി ഫ്ലയിംഗ് സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന്, കുറത്തികാട് വരേണിക്കല്‍ ഷാപ്പ് ജങ്ഷനിലാണ് ഇവര്‍ പിടിയിലായത്. ഇവര്‍ ഇരുതലമൂരികളെ കടത്തിക്കൊണ്ടുവന്ന പിക്കപ്പ് ഓട്ടോയും ഫ്ലയിംഗ് സ്ക്വാഡ് കസ്റ്റഡിയിലെടുത്തു.
Read Also : വിമുക്തഭടനെ പാടത്തെ വെള്ളക്കെട്ടിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തി
ഫ്ലയിംഗ് സ്ക്വാഡ് സംഘം പ്രതികളെയും തൊണ്ടിമുതലും റാന്നി കരികുളം ഫോറസ്റ്റ് സ്റ്റേഷന് അധികൃതര്‍ക്ക് കൈമാറി. റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം.പി.പ്രസാദ്, റേഞ്ച് ഓഫീസര്‍ എസ്.അനീഷ്, ബി.വിനയന് തുടങ്ങിയവരുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments