NattuvarthaLatest NewsKeralaNews

വി​മു​ക്ത​ഭ​ട​നെ പാ​ട​ത്തെ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് മ​രി​ച്ച​നി​ല​യി​ൽ കണ്ടെത്തി

പ​ള്ളി​ക്കൂ​ട്ടു​മ്മ നാ​ൽ​പ്പ​ത്തി​യ​ഞ്ചി​ൽ പ​ത്തി​ൽ​ച്ചി​റ​യി​ൽ എ​ൻ.​ആ​ർ. ശ​ശി​ധ​ര​നെ (74) ആണ് ​മ​രി​ച്ച​ നിലയിൽ കണ്ടെത്തിയത്

മ​ങ്കൊ​മ്പ്: വീ​ട്ടി​ൽ ത​നി​ച്ചു താ​മ​സി​ക്കു​ന്ന വി​മു​ക്ത​ഭ​ട​നെ പാ​ട​ത്തെ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ള്ളി​ക്കൂ​ട്ടു​മ്മ നാ​ൽ​പ്പ​ത്തി​യ​ഞ്ചി​ൽ പ​ത്തി​ൽ​ച്ചി​റ​യി​ൽ എ​ൻ.​ആ​ർ. ശ​ശി​ധ​ര​നെ (74) ആണ് ​മ​രി​ച്ച​ നിലയിൽ കണ്ടെത്തിയത്.

ഇന്നലെ രാ​വി​ലെ 10.30 ഓ​ടെ വേ​ഴ​പ്ര പ​റ​ക്കു​ടി പാ​ട​ത്തി​ന്‍റെ കി​ഴ​ക്കേ​പു​റം ബ​ണ്ടി​നു സ​മീ​പ​ത്താ​ണ് മൃതദേഹം ക​ണ്ടെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേരം ​ഇ​ദ്ദേ​ഹം പ​തി​വു​പോ​ലെ പു​റ​ത്ത് പോ​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ളും പൊലീ​സും പ​റ​ഞ്ഞു. നാ​ട്ടു​കാ​രാ​ണ് മൃ​ത​ദേ​ഹം ആദ്യം ക​ണ്ട​ത്.

Read Also : പാലക്കാട് ഹണിട്രാപ്പ്: ഇരയെ എത്തിച്ചുകൊടുത്താൽ കിട്ടുന്ന കമ്മീഷനെത്രയെന്ന് തുറന്നുപറഞ്ഞ് ‘ഫീനിക്സ് കപ്പിൾ’

തുടർന്ന്, രാ​മ​ങ്ക​രി പൊലീ​സ് എ​ത്തി​ മൃ​ത​ദേ​ഹം ക​ര​യ്ക്കെ​ത്തി​ച്ചു. മൃ​ത​ദേ​ഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. സം​സ്‌​കാ​രം ഇ​ന്നു മൂ​ന്നി​ന് ഒ​ന്നാം​ക​ര എ​സ്എ​ൻഡി പി ശ്മ​ശാ​ന​ത്തി​ൽ നടക്കും.

മൂ​ലം ജ​ലോ​ൽ​സ​വ സ​മി​തി ഭാ​ര​വാ​ഹി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഭാ​ര്യ: പ​രേ​ത​യാ​യ വാ​സ​ന്തി. മ​ക്ക​ൾ: സ​ന്ധ്യ, സി​ന്ധു (വെ​ളി​യ​നാ​ട് പ​ഞ്ചാ​യ​ത്തം​ഗം), സൗ​മ്യ (അ​ധ്യാ​പി​ക, എ​സ്എ​ൻഡിപി എ​സ്എ​ച്ച്എ​സ് കി​ളി​രൂ​ർ). മ​രു​മ​ക്ക​ൾ: സു​രേ​ഷ്, ജി. ​സൂ​ര​ജ് (കോ​ൺ​ഗ്ര​സ് വെ​ളി​യ​നാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്).

shortlink

Related Articles

Post Your Comments

Related Articles


Back to top button