CinemaMollywoodLatest NewsNewsEntertainmentMovie Gossips

ഒരു കുടുംബചിത്രം: വൈറലായി ഗോകുലിന്റെ സെല്‍ഫി

കൊച്ചി: മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയതാരമാണ് സൂപ്പർ സ്റ്റാർ സുരേഷ് ഗോപി. പാപ്പാൻ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയ താരം, സോഷ്യല്‍ മീഡിയയിലും സജീവമാണ്. സുരേഷ് ഗോപി സോഷ്യല്‍ മീഡിയയിൽ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും വളരെ പെട്ടെന്ന് തന്നെ ശ്രദ്ധനേടാറുണ്ട്.

ഇപ്പോൾ, കുടുംബത്തോടൊപ്പമുള്ള സുരേഷ് ഗോപിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നത്. മകന്‍ ഗോകുല്‍ സുരേഷ് പകര്‍ത്തിയ സെല്‍ഫിയില്‍ സുരേഷ് ഗോപി, ഭാര്യ രാധിക, ഭാഗ്യ, ഭാവ്‌നി, മാധവ് എന്നിവരുമുണ്ട്. സുരേഷേട്ടനും കുടുംബവും എന്ന പേരിൽ ഫാന്‍സ് പേജുകളിലാണ് ചിത്രം പ്രചരിക്കുന്നത്.

പ​ള​ളി​യി​ല്‍ മോ​ഷ​ണം : പ്ര​തി അറസ്റ്റില്‍

ജോഷി സംവിധാനം ചെയ്ത ‘പാപ്പൻ’ ആണ് സുരേഷ് ഗോപിയുടേതായി തിയറ്ററുകളിൽ എത്തിയ അവസാന ചിത്രം. ചിത്രത്തിൽ മകൻ ഗോകുൽ സുരേഷും താരത്തിനൊപ്പം ഒന്നിച്ചഭിനയിച്ചിരുന്നു. നിലവിൽ ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മേം ഹൂ മൂസ എന്ന ചിത്രത്തിലാണ് സുരേഷ് ഗോപി അഭിനയിക്കുന്നത്. ഒറ്റക്കൊമ്പൻ, ഹൈവേ 2 തുടങ്ങിയചിത്രങ്ങളാണ് അദ്ദേഹത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button