വെളളറട: കിളിയൂര്‍ ഉണ്ണിമിശിഹാ പളളിയുടെ മേടയുടെ കതക് തകര്‍ത്ത് പട്ടാപകല്‍ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. മുള്ളിലവുവിള എസ്വി സദനത്തില്‍ റോയി എന്നു വിളിക്കുന്ന സൈവിന് വിത്സന് (28) ആണ് വെള്ളറട പൊലീസിന്റെ പിടിയിലായത്.
പള്ളിയുടെ പണികള്‍ക്കായി അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷം രൂപയും ഇടവക വികാരിയുടെ ഫോണും മോഷ്ടിച്ചിരുന്നു. മേടയുടെ പിറകുവശത്തെ വാതില്‍ തകര്‍ത്ത് ഉള്ളില്‍ കടന്ന മോഷ്ടാവ് വികാരിയുടെ മുറിയുടെ കതകും തകര്‍ത്തിരുന്നു. കിളിയൂര്‍ ഉണ്ണിമിശിഹാ ദേവാലയത്തിന്റെയും കള്ളിമൂട് വിന്‍സന്റ് ദേവാലയത്തിന്റെയും നിര്‍മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ബാങ്കില്‍ നിന്ന് പിന്‍വലിച്ച ഒന്നരലക്ഷം രൂപയും അമ്പതിനായിരത്തോളം രൂപയുടെ കാണിക്കയുമാണ് കവര്‍ന്നത്.
Read Also : വിവാഹം ചെയ്യണമെന്ന ആവശ്യവുമായി യുവാവിനെ ഓടിച്ചിട്ട് പിടികൂടി യുവതി
ഒട്ടേറെ മോഷണക്കേസുകളിലെ പ്രതിയാണ് വെള്ളറട സ്വദേശി സൈവിൻ. ഇന്നലെ വൈകുന്നേരം ആറോടെ സ്ഥലത്തെത്തിച്ച പൊലീസ് സംഘം പ്രതിയുമായി തെളിവെടുപ്പ് നടത്തി. സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ മൃദുല്‍കുമാര്‍, സബ് ഇന്‍സ്പക്ടര്‍ ആന്റണി ജോസഫ് നെറ്റോ, സിവില്‍ പൊലീസ് ഓഫീസര്‍ സനല്‍കുമാര്‍, സജിന്‍, പ്രജീഷ്, പ്രദീപ്, അരുണ്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments