Latest NewsKerala

അക്രമകാരികളായ തെരുവുനായ്ക്കളെ വെടിവയ്ക്കാൻ അനുമതി തേടി കോഴിക്കോട് കോർപ്പറേഷൻ

കോഴിക്കോട്: ആക്രമണസ്വഭാവമുള്ള തെരുവ് നായകളെ വെടി വെക്കാൻ അനുമതി വേണമെന്ന ആവശ്യവുമായി കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ. ശ്രദ്ധ ക്ഷണിക്കലിലൂടെ കൗൺസിലർ എൻ സി മോയിൻ കുട്ടിയാണ് ഈ ആവശ്യമുന്നയിച്ചത്. ക​ഴി​ഞ്ഞ​ദി​വ​സം കാ​ളൂ​ർ റോ​ഡ്​ ഭാ​ഗ​ത്ത്​ നാ​യ പ്ര​കോ​പ​ന​മി​ല്ലാ​തെ കു​ട്ടി​ക​ള​ട​ക്കം 12 ​പേ​രെ ക​ടി​ച്ച​താ​യി മോ​യിൻ​കു​ട്ടി പ​റ​ഞ്ഞു.

വാ​ക്സി​ൻ എടുത്തിട്ടും ആ​ളുകൾ മ​രി​ക്കു​ന്നു​വെ​ന്ന വാ​ർ​ത്ത​വ​ന്ന​തോ​ടെ എ​ല്ലാ​വ​രും ആ​ശ​ങ്കയി​ലാ​ണ്. നാ​യകൾ അ​രാ​ജ​ക​ത്വ​മു​ണ്ടാ​ക്കു​ന്നു. എബി​സി പ​ദ്ധ​തി​യു​ണ്ടാ​യി​ട്ടും നാ​യ ശ​ല്യം കൂ​ടി​വ​രു​ന്നു​വെ​ന്നും മോ​യി​ൻ​കു​ട്ടി പ​റ​ഞ്ഞു.
തെരുവുനായ ശല്യം പരിഹരിക്കാൻ നഗരത്തിൽ പ്രത്യേക സമിതിയുണ്ടാക്കാൻ കോർപ്പറേഷൻ തീരുമാനിച്ചു. കൗൺസിലർ മോയിൻ കുട്ടി മുൻപിൽ വെച്ച ആവശ്യത്തിന് പിന്തുണയുമായി ഭരണ-പ്രതിപക്ഷ കൗൺസിലർമാരും രംഗത്തെത്തി.

ഇതോടെയാണ് പ്രത്യേക സമിതിയുണ്ടാക്കാൻ കൗൺസിൽ തീരുമാനിച്ചത്. ഈ സമിതി വിഷയം പരിശോധിച്ചതിന് ശേഷം നിയമപരമായി നായകളെ വെടിവച്ച് കൊല്ലുന്നതിന് കേന്ദ്ര സർക്കാരിൽ നിന്ന് അനുവാദം തേടുന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്ന് മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു.

കോ​ർ​പ്പ​റേ​ഷ​ൻ കൗ​ൺ​സി​ലി​ലെ എ​ല്ലാ ക​ക്ഷി​ക​ളും അ​ട​ങ്ങു​ന്ന​താ​കും ക​മ്മി​റ്റി​യെ​ന്നും മേ​യ​ർ പ​റ​ഞ്ഞു. കാ​ട്ടു​പ​ന്നി​ക​ളു​ടെ കാ​ര്യ​ത്തി​ലെ​ന്ന​പോ​ലെ ആ​ക്ര​മ​ണ​സ്വ​ഭാ​വ​മു​ള്ള നാ​യ്ക്ക​ളെ വെ​ടി​വ​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണമെ​ന്ന്​ വിശദമായ ചർച്ചകൾക്ക് ശേഷം കോർപ്പറേഷൻ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button