കോഴിക്കോട്: നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ മകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ പാടുപെടുകയാണ് കോഴിക്കോട് കരുവണ്ണൂരിലെ ഒതയോത്ത് സാബിത്തും സുഹാനയും. ഇവരുടെ നാലുമാസം പ്രായമായ ഏകമകൾ സോഹ സിവിയർ കംബൈന്റ് ഇമ്യൂണോ-ഡെഫിഷ്യൻസി സിൻഡ്രോം രോഗം ബാധിച്ച് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്. ജന്മനാ രോഗപ്രതിരോധശേഷിയില്ല എന്നതാണ് കുഞ്ഞ് നേരിടുന്ന പ്രശ്നം.
ജനിച്ച് പത്തുദിവസം കഴിഞ്ഞപ്പോൾ രക്തത്തിൽ അണുബാധയുണ്ടായതോടെയാണ് കുഞ്ഞു സോഹ വെന്റിലേറ്ററിലായത്. പിന്നീട് മൂന്നുമാസത്തോളം സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെ കുഞ്ഞിന് ന്യുമോണിയ ബാധിക്കുകയും കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.
അടുത്തത് ‘ബിഗ് ബോസ്’: പരിശ്രമങ്ങള്‍ തുടങ്ങിയാതായി സന്തോഷ് വര്‍ക്കി
കുഞ്ഞു സോഹയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരാനുള്ള ഏക മാർഗം മജ്ജമാറ്റിവെക്കലാണെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്. മജ്ജ നൽകാൻ സാബിത്തും സുഹാനയും തയ്യാറാണ്. എന്നാണ് മജ്ജയെടുക്കാനും മാറ്റിവെക്കാനും 50 ലക്ഷം രൂപ ചിലവ് വരും. ഇത്രയും വലിയ തുക കണ്ടെത്താൻ കുടുംബത്തിന് കഴിയില്ല.
ഈ സാഹചര്യത്തിൽ നാട്ടുകാർ ഗ്രാമപ്പഞ്ചായത്തംഗം സി.കെ. സോമന്റെ അധ്യക്ഷതയിൽ ചികിത്സാ സഹായസമിതിയുണ്ടാക്കി, കുഞ്ഞു സോഹയെ തിരികെ ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരാൻ നല്ലമനസ്സുകളുടെ സഹായം തേടുകയാണ്.
ലഹരി ഉപഭോഗവും വിതരണവും തടയുന്നതിന് കർശന നടപടി: മുഖ്യമന്ത്രി
ഭാരവാഹികൾ: സി.കെ. സോമൻ (ചെയർമാൻ ), കെ.കെ. അമ്മദ് കുട്ടി, അഷറഫ് പുതിയപ്പുറം, ബാബു വടക്കയിൽ, ചന്ദ്രൻ ഗ്രീഷ്മം (വൈസ് ചെയർമാൻ), എ.സി. ഉമ്മർ (കൺവീനർ), ടി.സി. പ്രദീപൻ, കെ.കെ. ദാമോദരൻ, സി.എ. ബുഹാരി, കെ.പി. സിദ്ദിഖ് (ജോ. കൺവീനർ), സി.എ. റജീബ് (ഖജാൻജി).
ബാക്ക് അക്കൗണ്ട് വിവരങ്ങൾ:
സൗത്ത് ഇന്ത്യൻ ബാങ്ക് നടുവണ്ണൂർ ശാഖയിൽ 0189053000018464 നമ്പറിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഐ.എഫ്.എസ്. കോഡ്: SIBL0000189. ഗൂഗിൾ പേ: 8714775327.
Post Your Comments