ദോഹ: കോവിഡ് പ്രതിസന്ധി രൂക്ഷമായ ഇന്ത്യയിലേക്ക് മെഡിക്കല്‍ സഹായങ്ങള്‍ അടക്കമുള്ളവ സൗജന്യമായി എത്തിക്കാമെന്ന് ഖത്തര്‍ എയര്‍വേസ് അറിയിച്ചു. ആഗോള വിതരണക്കാരില്‍നിന്നുള്ള മെഡിക്കല്‍ സഹായമടക്കമുള്ളവ സൗജന്യമായി ഇന്ത്യയില്‍ എത്തിക്കാന്‍ തയാറാണ്. ഇന്ത്യക്കായുള്ള ആഗോളസഹായ പദ്ധതിയില്‍ കമ്ബനിയും പങ്കാളികളാവുകയാണ്. ലോകത്തിെന്റ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 300 ടണ്‍ വസ്തുക്കള്‍ ദോഹയില്‍ എത്തിക്കാനുള്ള പദ്ധതിയാണ് ആദ്യം ആസൂത്രണം ചെയ് തിരിക്കുന്നത്. പിന്നീട് ഇത് കാര്‍ഗോ വിമാനങ്ങളില്‍ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കും.
Also Read:കേരളത്തിന് വാക്സീൻ ഉടൻ നൽകാനാവില്ല: സീറം ഇൻസ്റ്റിറ്റ്യൂട്ട്
കാര്‍ഗോയില്‍ പി.പി.ഇ കിറ്റ്, ഓക്സിജന്‍ കണ്ടെയ്നറുകള്‍, മറ്റ് അവശ്യമെഡിക്കല്‍ വസ്തുക്കള്‍ തുടങ്ങിയവയാണ് ഉണ്ടാവുക. വ്യക്തികളും സ്ഥാപനങ്ങളും വിതരണക്കാരും സംഭാവന ചെയ്ത സാധനങ്ങള്‍ അടക്കമായിരിക്കും ഇത്.ഇന്ത്യയുമായി തങ്ങള്‍ക്ക് ദീര്‍ഘകാലത്തെയും ആഴത്തിലുമുള്ള ബന്ധമാണുള്ളതെന്ന് ഗ്രൂപ് സി.ഇ.ഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു.
ഇന്ത്യ രൂക്ഷമായ കോവിഡ് വെല്ലുവിളി നേരിടുന്നത് തങ്ങള്‍ കാണുന്നുണ്ട്. കോവിഡ് ഭീഷണി തുടങ്ങിയതിനു ശേഷം ഇതുവരെ ലോകത്തിെന്റ വിവിധ ഭാഗങ്ങളിലേക്കായി 20 മില്യന്‍ ഡോസ് വാക്സിനാണ് ഖത്തര്‍ എയര്‍വേസ് എത്തിച്ചിരിക്കുന്നത്. യൂനിസെഫിെന്റ മാനുഷിക പദ്ധതികളെ സഹായിക്കുമെന്ന അഞ്ചുവര്‍ഷ കരാറിെന്റ അടിസ്ഥാനത്തിലാണിത്. കോവിഡിന്െന്റ ആദ്യത്തില്‍തന്നെ ചൈനയടക്കമുള്ള വിവിധ രാജ്യങ്ങളിലേക്ക് സഹായവസ്തുക്കള്‍ കമ്ബനി അയച്ചിട്ടുണ്ട്.
Post Your Comments