തിരുവനന്തപുരം : ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ചികില്‍സാ സഹായത്തിന്റെ നിയന്ത്രണം നീക്കി. ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള പരമാവധി ചികില്‍സാ സഹായമായ മൂന്നു ലക്ഷം രൂപ ഇനി മുതല്‍ കുടുംബത്തിലെ ഒന്നിലധികം പേര്‍ക്ക് ലഭിക്കും. മാരക രോഗങ്ങള്‍ക്കുള്ള ചികില്‍സയ്ക്കാണ് ഈ സഹായം ലഭിക്കുക.
ഇതുവരെ ഒരു റേഷന്‍കാര്‍ഡില്‍ ഒരാള്‍ക്ക് മാത്രമാണ് ഈ ചികില്‍സാ സഹായം നല്‍കിയിരുന്നത്. പുതിയ തീരുമാനത്തോടെ, ഇനി കുടുംബത്തിലെ ഒന്നിലധികം പേര്‍ക്ക് മാരക രോഗങ്ങളുണ്ടെങ്കില്‍ സഹായം ലഭിക്കും.
ചില ജനിതക രോഗങ്ങള്‍ കുടുംബത്തിലെ പലരെയും ബാധിക്കാറുണ്ട്. ഇത്തരം കേസുകളില്‍ സര്‍ക്കാരിന്റെ തീരുമാനം ഏറെ ആശ്വാസകരമാണ്.
Post Your Comments