കൊച്ചി: ‘മോഹൻലാൽ ആറാടുകയാണ്’ എന്ന പ്രസ്താവനയിലൂടെ മലയാളികളുടെ ശ്രദ്ധനേടിയ വ്യക്തിയാണ് സന്തോഷ് വര്‍ക്കി. തുടർന്ന്, നടി നിത്യ മേനോനുമായിബന്ധപ്പെട്ട് സന്തോഷ് വര്‍ക്കി വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. സന്തോഷ് വർക്കിയുടെ അഭിമുഖങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടാറുണ്ട്.
എന്നാല്‍ ഇപ്പോള്‍, സന്തോഷ് ബിഗ് ബോസില്‍ പങ്കെടുക്കാനുള്ള ശ്രമത്തിലാണെന്ന വാർത്തയാണ് പുറത്തുവരുന്നത്. ബിഗ് ബോസ് സീസണ്‍ 5 വരുന്നുണ്ടെന്ന് അറിഞ്ഞെന്നും അതില്‍ പങ്കെടുക്കണമെന്ന് വലിയ ആഗ്രഹമുണ്ടെന്നും സന്തോഷ് വര്‍ക്കി പറഞ്ഞു.
വ്യവസായിയെ ഹണി ട്രാപ്പില്‍ കുടുക്കി ദേവുവും ഗോകുലും, ഇസ്റ്റഗ്രാമിലെ താരങ്ങൾ അറസ്റ്റിൽ ആകുമ്പോൾ
‘അതിന് വേണ്ടിയുള്ള പരിശ്രമങ്ങള്‍ തുടങ്ങി കഴിഞ്ഞു. ബിഗ് ബോസിലേയ്ക്ക് വരാനുള്ള കാരണം നിത്യ മേനനാണെന്ന് നിങ്ങള്‍ വിചാരിക്കും. എന്നാല്‍ കാരണം അതല്ല. എനിയ്ക്ക് ഈ ഷോയില്‍ പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ടാകാന്‍ കാരണം ലാലേട്ടന്‍ തന്നെയാണ്. . അദ്ദേഹത്തെ നേരിട്ട് കാണണം. അതിന് വേണ്ടി താന്‍ പരമാവധി ശ്രമിക്കും,’ സന്തോഷ് വര്‍ക്കി വ്യക്തമാക്കി.
ബിഗ് ബോസ് തനിയ്ക്ക് ഇഷ്ടമുള്ള പരിപാടിയാണ്. ഈ ഷോയിലേയ്ക്ക് തന്നെ വിളിയ്ക്കുമെന്നാണ് പ്രതീക്ഷ. ഷോയില്‍ എത്തിയല്‍ റിയല്‍ ഫേസ് തന്നെ കാണിക്കും. ഇത്രയും നാള്‍ കണ്ടത് തന്നെയാണ് ഞാൻ അത് തന്നെയാണ് ബിഗ് ബോസിലും കാണിക്കാന്‍ പോകുന്നത്. ഇനി ബിഗ് ബോസില്‍ കാണാം,’ സന്തോഷ് വര്‍ക്കി കൂട്ടിച്ചേര്‍ത്തു.
Post Your Comments