ദുബായ്: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യയെ പ്രശംസിച്ച് മുൻ പാകിസ്ഥാൻ പരിശീലകൻ മിക്കി ആര്‍തര്‍. ഹര്‍ദ്ദിക് പാണ്ഡ്യ ഗംഭീര താരമാണെന്നും നാല് പേസര്‍മാരില്‍ ഒരാളാവാനും ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യാനും കഴിയുന്ന താരത്തെ ഇന്ത്യക്ക് കിട്ടിയെന്നും ആര്‍തര്‍ ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോയില്‍ പറഞ്ഞു.
‘ഹര്‍ദ്ദിക് പാണ്ഡ്യ ഗംഭീര താരമാണ്. ഇന്ത്യ 12 താരങ്ങളെ കളിപ്പിക്കുന്ന പോലെയുണ്ട്. ദക്ഷിണാഫ്രിക്കയ്ക്ക് ജാക്ക് കാലിസുണ്ടായിരുന്ന പോലെയാണിത്. നാല് പേസര്‍മാരില്‍ ഒരാളാവാനും ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യാനും കഴിയുന്ന താരത്തെ ഇന്ത്യക്ക് കിട്ടി. ഒരു എക്സ്ട്രാ താരത്തെ കളിപ്പിക്കുന്നതുപോലെയാണിത്’.
‘ഹര്‍ദ്ദിക് കൂടുതല്‍ പക്വത കൈവരിക്കുന്നത് കാണുകയാണ്. കഴിഞ്ഞ ഐപിഎല്ലില്‍ ഹര്‍ദ്ദിക്കിന്റെ നായകത്വം മികച്ചതായിരുന്നു. ടീമിനെ നന്നായി കൈകാര്യം ചെയ്തു. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ നന്നായി കളിച്ചു. മികച്ച താരമായി വളര്‍ന്നുകൊണ്ടിരിക്കുകയാണ് ഹര്‍ദ്ദിക് പാണ്ഡ്യ’ മിക്കി ആര്‍തര്‍ വ്യക്തമാക്കി.
Read Also:- വ്യായാമത്തിലൂടെ രക്തസമ്മർദ്ദം കുറയ്ക്കാം!
ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഹര്‍ദ്ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവിലാണ് ഇന്ത്യ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. പാകിസ്ഥാന് മുന്നോട്ടുവെച്ച 148 റണ്‍സ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. 17 പന്തില്‍ പുറത്താകാതെ 33 റണ്‍സെടുത്ത പാണ്ഡ്യ ബൗളിംഗില്‍ നാല് ഓവറില്‍ 25 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റും നേടിയിരുന്നു.
Post Your Comments