NattuvarthaMollywoodLatest NewsKeralaCinemaNewsIndiaEntertainment

ബ്രെയിൻ സ്റ്റിമുലേഷന് ഫിംഗർ എക്സർസൈസ് ക്യാമ്പയിനുമായി ദുൽഖർ സൽമാൻ; ഉദ്ഘാടനം നിർവ്വഹിച്ച് സണ്ണി വെയ്ൻ

കൊച്ചി: കലാകാരന്മാർക്ക് തങ്ങളുടെ കലാപരമായ കഴിവ് പ്രകടിപ്പിക്കുവാൻ പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആരംഭിച്ചിരിക്കുന്ന കമ്മ്യൂണിറ്റി ഫോർ ഹാപ്പിനെസ്സാണ് ‘ദുൽഖർ സൽമാൻ ഫാമിലി’. ഡി.ക്യു.എഫിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിൽ ഉടനീളമുള്ള ഭിന്നശേഷിയുള്ള കുട്ടികൾക്കായി ഇമ്ത്യാസ് എന്ന വ്യക്തി വികസിപ്പിച്ചെടുത്ത ഫിംഗർ ഡാൻസ് എന്ന എക്സർസൈസ് കേരളത്തിലെ സ്‌പെഷ്യൽ സ്കൂൾ അധ്യാപകർക്കായി പരിശീലനം നൽകുന്ന പദ്ധതി ആരംഭിച്ചു കഴിഞ്ഞു.

ഭിന്നശേഷിയുള്ള കുട്ടികളുടെ ബുദ്ധിവികാസത്തിൽ ഈ എക്സർസൈസ് വലിയൊരു മാറ്റം തന്നെ വരുത്തുന്നുണ്ട്. തൃശ്ശൂർ പുഴക്കലുള്ള ഐ.എ.എൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷൻ ആൻഡ് റിസേർച്ചിൽ വെച്ച് നടന്ന ചടങ്ങിൽ ബ്രെയിൻ സ്റ്റിമുലേഷൻ ബൈ ഫിംഗർ എക്സർസൈസ് കേരളാ ക്യാമ്പയിന്റെ ഉദ്ഘാടനം നടൻ സണ്ണി വെയ്ൻ നിർവ്വഹിച്ചു. അഭിനേതാക്കളായ ഗായത്രി സുരേഷ്, ബിറ്റോ ഡേവിസ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ഇമ്ത്യാസ് ട്രെയിനിങ്ങ് നൽകുന്ന ഈ പ്രോഗ്രാമിന്റെ ചീഫ് ഓഫ് ഓപ്പറേഷൻ ബിബിൻ പെരുമ്പിള്ളിയാണ്. സംവിധായകൻ ടോം ഇമ്മട്ടിയാണ് ക്രീയേറ്റീവ് ഡയറക്ടർ. ഡോക്ടർമാരായ സിജു രവീന്ദ്രനാഥും സുമേഷ് ടി.പിയും ഈ പ്രോഗ്രാമിന്റെ സയന്റിഫിക്ക് റിസേർച്ചും കോർഡിനേഷനും നിർവ്വഹിക്കുന്നു.

‘ചെറുപ്പത്തിൽ ഞാൻ മദ്രസയിൽ പോയിരുന്നു, അമ്പലങ്ങളിലും പോകാറുണ്ടായിരുന്നു’: മതം ഒരു പ്രശ്നമായിരുന്നില്ലെന്ന് അനു സിതാര

ഭിന്നശേഷിയുള്ള കുട്ടികൾ മറ്റു കുട്ടികളെ അപേക്ഷിച്ച് ഒരിടത്ത് അടങ്ങി ഒതുങ്ങി ഇരിക്കുവാൻ സാധിക്കാത്തവരാണ്. അങ്ങനെയുള്ള കുട്ടികളുടെ തലച്ചോറിന് ഉദ്ധീപനം നൽകുവാനും കൂടുതൽ ഏകാഗ്രതയും ശ്രദ്ധയും നേടിയെടുക്കുവാനും ഫിംഗർ തെറാപ്പി സഹായകരമാകുമെന്ന് ഇതിനകം തന്നെ തെളിയിക്കപ്പെട്ടതാണ്. ദുൽഖർ സൽമാൻ ഫാമിലിയിലെ അംഗമായ ഇമ്ത്യാസ് അബൂബക്കർ വികസിപ്പിച്ചെടുത്ത ഈ തെറാപ്പി കേരളത്തിൽ മാത്രം ഒതുക്കിനിർത്താതെ ദേശീയ തലത്തിലേക്കും അന്തർദേശീയ തലത്തിലേക്കും വളർത്തിയെടുക്കുവാനാണ് ഡി.ക്യു.എഫിന്റെ ശ്രമങ്ങൾ. മൂന്ന് വേൾഡ് റെക്കോർഡുകളും ഒരു ഏഷ്യൻ റെക്കോർഡും ഏഴ് നാഷണൽ ലെവൽ റെക്കോർഡുകളും കരസ്ഥമാക്കിയ വ്യക്തിയാണ് ഇമ്ത്യാസ് അബൂബക്കർ. സുജയ് ജെയിംസ്, വിജിത്‌ വിശ്വനാഥൻ,മീഡിയ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ,പി ആർ ഓ പ്രതീഷ് ശേഖർ എന്നിവരാണ് ഡി.ക്യു.എഫ് പ്രോഗ്രാം കോർഡിനേറ്റേഴ്‌സ്.

ഈ കമ്മ്യൂണിറ്റിയിൽ സണ്ണി വെയ്ൻ, സാനിയ ഇയ്യപ്പൻ, ബ്ലെസ്ലി, വിനി വിശ്വ ലാൽ, സോഹൻ സീനുലാൽ, നിത്യ മാമൻ, രാജേഷ് കേശവ്, ബാദുഷ, എന്നിങ്ങനെ നിരവധി പേർ അംഗങ്ങളായിട്ടുണ്ട്. പതിനായിരം കലാകാരന്മാർക്ക് മാത്രമാണ് ഇതിൽ അംഗത്വം നൽകുന്നത്. ഇരുന്നൂറ് വർഷത്തോളമായി അവഗണിക്കപ്പെടുന്ന അയ്യന്തോൾ ദേശത്തെ പുലികളി കലാകാരന്മാർക്ക് കഴിഞ്ഞ ദിവസം ഗോൾഡൻ മെമ്പർഷിപ്പ് നൽകി കമ്മ്യൂണിറ്റിയുടെ ഭാഗമാക്കി തീർത്തിരുന്നു. കൂടാതെ ദുൽഖറിനായി ഒരു ഹാൻഡ് ജെസ്ച്ചറും കമ്മ്യൂണിറ്റി പുറത്തിറക്കിയിരുന്നു. ഇന്ത്യയിൽ ആദ്യമായി ഇത്തരത്തിൽ ഒരു ഹാൻഡ് ജെസ്ച്ചർ സ്വന്തമാക്കുന്ന നടനാണ് ദുൽഖർ സൽമാൻ.

വമ്പൻ പ്രഖ്യാപനവുമായി റിലയൻസ് ജിയോ, ദീപാവലിക്ക് മെട്രോ നഗരങ്ങളിൽ 5ജി എത്തും

ദുൽഖർ സൽമാൻ ഫാമിലിയുടെ ഭാഗമായി കേരളത്തിലെങ്ങും ചിരി സദസ്സുകൾ തുടങ്ങുവാനും തീരുമാനമായിട്ടുണ്ട്. ഇന്റർനെറ്റിന്റെയും ജോലിതിരക്കുകളുടെയും ലോകത്ത് നിന്നും മാറി മനസ്സ് നിറഞ്ഞ് പൊട്ടിച്ചിരിക്കാനുള്ള ഒരു വേദിയാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന് പുറമേ ചാരിറ്റി പ്രവർത്തനങ്ങൾക്കും കമ്മ്യൂണിറ്റി പ്രാധാന്യം കൊടുക്കുന്നുണ്ട്. കലാപരമായി പെർഫോമൻസ് ചെയ്യുക, ചിരിപ്പിക്കുക എന്നിവയാണ് കമ്മ്യൂണിറ്റിയിൽ അംഗത്വം ലഭിക്കുവാനുള്ള മാനദണ്ഡങ്ങൾ. കലാകാരന്മാർക്ക് മാത്രമാണ് അംഗത്വം നൽകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button