യാത്രക്കാരുടെ സൗകര്യാർത്ഥം കൊച്ചി വിമാനത്താവളത്തിൽ ഫാസ്റ്റാഗ് സംവിധാനം എത്തി. മാസങ്ങൾ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ ഫാസ്റ്റാഗ് സംവിധാനത്തിന് തുടക്കമിട്ടത്. ഇതോടെ, മണിക്കൂറുകൾ നീണ്ട കാത്തുനിൽപ്പും, ക്യൂവും ഒഴിവാക്കി പാസ് എയർ വഴി യാത്രക്കാർക്ക് എയർപോർട്ടിലേക്ക് പ്രവേശിക്കാവുന്നതാണ്. കാറുകൾക്ക് പ്രവേശിക്കാനും പാർക്കിംഗ് ഫീസ് നൽകാനും എല്ലാം ഈ ഡിജിറ്റൽ സംവിധാനം ഉപയോഗപ്പെടുത്താനാകും. പാർക്കിംഗ് സംവിധാനം മികച്ചതാക്കാൻ പാർക്കിംഗ് മാനേജ്മെന്റ് സിസ്റ്റം, പാർക്കിംഗ് ഗൈഡൻസ് സിസ്റ്റം എന്നിവ ചേരുന്ന സംവിധാനമാണ് ലോഞ്ച് ചെയ്തിരിക്കുന്നത്.
സ്മാർട്ട് പാർക്കിംഗ് സംവിധാനത്തിൽ നാവിഗേഷൻ സൗകര്യങ്ങളും, പാർക്കിംഗ് സ്ലോട്ടുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനും കഴിയുന്നതാണ്. സിയാൽ മൊബൈൽ ആപ്ലിക്കേഷൻ മുഖാന്തരമാണ് ഇത്തരത്തിൽ പാർക്കിംഗ് സ്ലോട്ടുകൾ മുൻകൂട്ടി ബുക്ക് ചെയ്യാൻ കഴിയുക. പുതിയ സംവിധാനം എത്തിയതോടെ, പാർക്കിംഗ് സമയം രണ്ട് മിനിറ്റ് എന്നുള്ളത് 8 സെക്കന്റായി കുറയ്ക്കാൻ കഴിയുന്നതാണ്. ഒരേസമയം പരമാവധി 2800 വാഹനങ്ങൾ വരെയാണ് പാർക്ക് ചെയ്യാൻ സാധിക്കുക. കൂടാതെ, ഫാസ്റ്റാഗില്ലാതെ പ്രവേശിക്കുന്ന വാഹനങ്ങൾക്കായി പ്രത്യേക ലൈൻ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
Also Read: കേരളം ആയുർവേദത്തിന്റെ കളിത്തൊട്ടിൽ: ഉപരാഷ്ട്രപതി
Post Your Comments