PathanamthittaKeralaNattuvarthaLatest NewsNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : യുവാവ് പിടിയിൽ

കുറിച്ചിമുട്ടം സ്വദേശി സോനു വർഗീസാണ് പിടിയിലായത്

പത്തനംതിട്ട: വല്ലനയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കുറിച്ചിമുട്ടം സ്വദേശി സോനു വർഗീസാണ് പിടിയിലായത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച സ്കൂൾ വിട്ട് വന്ന പെൺകുട്ടിയെ പ്രതി സോനു വർഗീസ് വഴിയിൽ തടഞ്ഞു നിർത്തി അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. ഈ സംഭവത്തിൽ, കുട്ടിയുടെ രക്ഷിതാക്കൾ ആറന്മുള പൊലീസിൽ പരാതി നൽകി. തുടർന്ന്, പെണ്‍കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനം വിവരം പുറത്തറിയുന്നത്.

Read Also : തൊടുപുഴ കുടയത്തൂരിലെ ഉരുൾ പൊട്ടൽ: ഒരു മൃതദേഹം കണ്ടെടുത്തു, 4 പേർക്കായി രക്ഷാപ്രവർത്തനം തുടരുന്നു

ഒരു കൊല്ലം മുൻപാണ് പെൺകുട്ടി യുവാവുമായി പരിചയപ്പെടുന്നത്. ഇതിനിടിയിൽ പല തവണ യുവാവ് പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് മൊഴി. പ്രതി പെൺകുട്ടിക്ക് വിവാഹ വാഗ്ദാനം നൽകിയെന്നും പരാതിയിൽ പറയുന്നു. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത ആറന്മുള പൊലീസ്, ഇന്നലെ രാവിലെയാണ് പ്രതിയെ കുറിച്ചിമുട്ടത്ത് നിന്ന് പിടികൂടിയത്.

പത്തനംതിട്ട ഡിവൈഎസ്പി കെ നന്ദകുമാറിന്റെ മേൽനോട്ടത്തിൽ ആറന്മുള എസ്എച്ച്ഒ സി കെ മനോജിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button