IdukkiKeralaLatest News

തൊടുപുഴ കുടയത്തൂരിലെ ഉരുൾ പൊട്ടൽ: ഒരു മൃതദേഹം കണ്ടെടുത്തു, 4 പേർക്കായി രക്ഷാപ്രവർത്തനം തുടരുന്നു

ഇടുക്കി: തൊടുപുഴ കുടയത്തൂരിൽ ഉരുൾ പൊട്ടൽ . ഉരുൾപൊട്ടലിൽ ഒരു വീട് തകർന്നു . ചിറ്റടിച്ചാലിൽ സോമന്‍റെ വീടാണ് തകർന്നത്. സോമൻ, അമ്മ തങ്കമ്മ , ഭാര്യ ഷിജി മകൾ നിമ ,നിമയുടെ മകൻ ആദിദേവ് ഇവർ മണ്ണിനടിയിൽ പെട്ടു. മണ്ണിനടിയിൽ ഇപ്പോൾ നാലു പേർ കുടുങ്ങി കിടക്കുന്നുണ്ട്. ഇതിൽ തങ്കമ്മയുടെ മൃതദേഹം കണ്ടെടുത്തു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാ പരവർത്തനം നടത്തുന്നത്. കുടയത്തൂർ സംഗമം കവലക്ക് സമീപം ആണ് സംഭവം. പുലർച്ചെ നാല് മണിയോടെ ആണ് ഉരുൾപൊട്ടൽ ഉണ്ടായത് .റവന്യു വകുപ്പും സ്ഥലത്തുണ്ട്. ഇന്നലെ രാത്രി 10.30 ഓടെ കനത്ത മഴയായിരുന്നു. എന്നാൽ ഇപ്പോൾ മഴ ഇല്ല. ഭയങ്കരമായ രീതിയിൽ മണ്ണടിഞ്ഞ് കിടക്കുന്നുണ്ട്.

ജെ സി ബി ഉപയോഗിച്ച് മണ്ണ് നീക്കാനാണ് ശ്രമം. എന്നാൽ മണിക്കൂറുകൾ ശ്രമിച്ചിച്ചാണ് ജെ സി ബിക്ക് ഇവിടെ എത്താനായത്. ഉരുൾപൊട്ടി ഒരു വശത്തേക്കാണ് മണ്ണും കല്ലും വെള്ളവും എത്തിയത്. ആ ഭാഗത്ത് അധികം വീടുകൾ ഇല്ലാത്തതിനാൽ അതിഭയങ്കരമായ അപകടം ഒഴിവായി. മലവെള്ളപാച്ചിൽ ഇപ്പോഴും തുടരുന്നുണ്ട്. ചില വീടുകളിൽ വെള്ളം കറിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button