ThiruvananthapuramNattuvarthaLatest NewsKeralaNews

‘ഇത്തരം ഉമ്മാക്കികൾക്ക് മുന്നിൽ പതറില്ല, ഒരു ക്ഷുദ്രശക്തികളുടെ ഭീഷണിക്കും മുന്നിൽ തലകുനിക്കില്ല’: ആർ.എസ്.എസിനെതിരെ ആര്യ

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റുമായ വി.അനൂപ് ഉൾപ്പടെയുള്ള പ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ ആർ.എസ്.എസിനെതിരെ വിമർശനവുമായി മേയർ ആര്യ രാജേന്ദ്രൻ. വി.അനൂപ് ഉൾപ്പടെയുള്ള നേതാക്കൾക്കതിരെ മണിണ്ഠശ്വരത്ത് വച്ച് നടന്ന ആക്രമണം ആർ.എസ്.എസ് നടത്തിയതാണെന്നും, സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ആശൂത്രിത നീക്കമാണെന്നും ആര്യ ആരോപിച്ചു.

ജനങ്ങൾക്കിടയിൽ നഗരസഭ ഭരണസമിതിയ്ക്കും എൽ.ഡി.എഫിനും ഉണ്ടായ വൻ സ്വീകാര്യത ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും സമനില തെറ്റിച്ചിരിക്കുകയാണെന്ന് പറഞ്ഞ ആര്യ, ആർ.എസ്.എസ് ആവർത്തിച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നും ആരോപിച്ചു. തിരുവനന്തപുരം നഗരസഭയിൽ ബി.ജെ.പി തീർത്തും അപ്രസക്തമായതിന്റെ ജാള്യത മറയ്ക്കാനാണ് ഈ ആക്രമണമെന്നും ആര്യ പറയുന്നു.

‘ഇത്തരം ഉമ്മാക്കികൾക്ക് മുന്നിൽ പതറി നിൽക്കാനല്ല, കൂടുതൽ കരുത്തോടെ ജനങ്ങളെയാകെ കൂടെക്കൂട്ടി മുന്നോട്ട് പോകാനാണ് തീരുമാനം. അഴിമതിരഹിത – വികസിത – ക്ഷേമനഗരമെന്ന ലക്ഷ്യം നമ്മൾ നേടുക തന്നെ ചെയ്യും. ഒരു ക്ഷുദ്രശക്തികളുടെ ഭീഷണിക്കും അക്രമത്തിനും മുന്നിൽ തലകുനിക്കാനോ മുട്ടിലിഴയാനോ ഒരു സാഹചര്യത്തിലും മനസ്സില്ല തന്നെ. അനൂപിനും മറ്റ് ഡിവൈഎഫ്ഐ നേതാക്കൾക്കും നേരെയുണ്ടായ അക്രമത്തെ അപലപിക്കുന്നു. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ആർ.എസ്.എസ് ഇപ്പോൾ കാണിക്കുന്നതിന് ജനങ്ങൾ തന്നെ മറുപടി പറയുമെന്ന ഉറച്ച വിശ്വാസം മേയറെന്ന നിലയ്ക്ക് എനിയ്ക്കുണ്ട്. അത്രമേൽ ആത്മവിശ്വാസമാണ് നഗരസഭ നടത്തിയ വികസനക്ഷേമ പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ ഉണ്ടാകുന്നത്’, ആര്യ രാജേന്ദ്രൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button