കുവൈത്ത് സിറ്റി :ടാക്സി, കാൾ ടാക്സി സേവനങ്ങൾക്ക് പുതിയ പ്രവർത്തന മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ച് കുവൈത്ത്. രാജ്യത്തെ ട്രാഫിക് സംവിധാനങ്ങളുടെ നവീകരണത്തിന്റെ ഭാഗമായാണ് നടപടി. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
Read Also: റിലയൻസിന്റെ റീട്ടെയിൽ ബിസിനസിന്റെ ലീഡറായി ഇഷ അംബാനി: പ്രഖ്യാപനവുമായി മുകേഷ് അംബാനി
ഒക്ടോബർ 1 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. രാജ്യത്തെ ടാക്സി സേവനങ്ങൾ കൂടുതൽ മികച്ചതാക്കുന്നതും, പൊതുജനങ്ങൾക്ക് കൂടുതൽ മികച്ച പൊതുഗതാഗത സേവനങ്ങൾ നൽകുന്നതും ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം നടപ്പിലാക്കുന്നത്. പബ്ലിക് അതോറിറ്റി ഓഫ് മാൻപവറുമായി ചേർന്ന് ഇവരുടെ പ്രവർത്തി സമയം രാജ്യത്തെ തൊഴിൽ നിയമങ്ങൾ അനുസരിച്ച് നിജപ്പെടുത്താനും ധാരണയായി.
കുവൈത്തിലെ ടാക്സി ഡ്രൈവർമാർക്ക് ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് വാർഷികാടിസ്ഥാനത്തിൽ പുതുക്കുന്ന രീതിയിലുള്ള ഒരു ഫിറ്റ്നസ് കാർഡ് നിർബന്ധമാക്കും. ടാക്സി ഡ്രൈവർമാർ പാലിക്കേണ്ടതായ സാങ്കേതികമായതും, ശുചിത്വവുമായി ബന്ധപ്പെട്ടതും, ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ടതുമായ നിബന്ധനകളും ഇതിന്റെ ഭാഗമായി പ്രാബല്യത്തിൽ വരുത്തും. തുടർച്ചയായി ട്രാഫിക് നിയമലംഘനങ്ങൾ വരുത്തുന്ന ടാക്സി ഡ്രൈവർമാരുടെ ലൈസൻസ് പിൻവലിക്കുമെന്നും ഇത്തരക്കാരെ നാടുകടത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Post Your Comments