Latest NewsIndiaNews

പെണ്‍വാണിഭത്തില്‍ ഒന്നാമത് ഒരു സ്ത്രീ മുഖ്യമന്ത്രി ആയിരിക്കുന്ന സംസ്ഥാനം: വിമര്‍ശനവുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍

മമത ഭരണത്തിന് കീഴില്‍ നടക്കുന്ന അഴിമതിക്കും കെടുകാര്യസ്ഥതയ്‌ക്കും സ്ത്രീപീഡനത്തിനും എതിരാണ് ബിജെപി

കൊല്‍ക്കത്ത: പെണ്‍വാണിഭ കേസുകള്‍ ഏറ്റവും കൂടുതല്‍ ഉള്ളത് ഒരു സ്ത്രീ മുഖ്യമന്ത്രി ആയിരിക്കുന്ന സംസ്ഥാനത്താണെന്നു ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി.നദ്ദ. ത്രിപുരയില്‍ സന്ദര്‍ശനം നടത്തുന്ന വേളയിലാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്‌ക്കെതിരെ ജെ.പി.നദ്ദയുടെ വിമര്‍ശനം.

read also: ആണ്‍സുഹൃത്തിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച ശേഷം റോഡരികില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവതിയും സുഹൃത്തുക്കളും പിടിയില്‍

‘തൃണമൂല്‍ കോണ്‍​ഗ്രസിന്റേത് ജനവിരുദ്ധ നയമാണ്. മമത ഭരണത്തിന് കീഴില്‍ നടക്കുന്ന അഴിമതിക്കും കെടുകാര്യസ്ഥതയ്‌ക്കും സ്ത്രീപീഡനത്തിനും എതിരാണ് ബിജെപി. പശ്ചിമ ബം​ഗാളിലെ ആരോഗ്യം, വിദ്യാഭ്യാസം, നിയമവാഴ്ച എന്നിവയുടെ അവസ്ഥയെന്താണെന്ന് അദ്ദേഹം ചോദിച്ചു. ഒരു സ്ത്രീ മുഖ്യമന്ത്രിയായിരിക്കുന്ന പശ്ചിമ ബം​ഗാളാണ് പെണ്‍വാണിഭത്തില്‍ മുന്നിൽ. ഇത് വളരെ ലജ്ജാകരമാണ്’- ജെ.പി.നദ്ദ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button