തിരുവനന്തപുരം: എക്സൈസ്, തദ്ദേശമന്ത്രി എം.വി.ഗോവിന്ദനെ സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. സിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. കോടിയേരി ബാലകൃഷ്ണന് ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് പദവി ഒഴിഞ്ഞിരുന്നു. ഈ ഒഴിവിലേക്കാണ് അദ്ദേഹത്തിന്റെ നിയമനം.
Read Also: മയക്കുമരുന്ന് സംഘങ്ങളെ നിരീക്ഷിക്കാൻ രഹസ്യ സ്ക്വാഡുകളുമായി ഡി.വൈ.എഫ്.ഐ
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം, കര്‍ഷക തൊഴിലാളി യൂണിയന് ജില്ലാ പ്രസിഡന്റ്, ആദിവാസി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി, മലബാര്‍ ടൂറിസം സൊസൈറ്റി ചെയര്മാന് എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. കെഎസ്വൈഎഫ് പ്രവര്‍ത്തകനായാണ് ഗോവിന്ദന് സിപിഎമ്മിലേക്കു വരുന്നത്. തുടര്‍ന്ന് കെഎസ്വൈഎഫിന്റെ ജില്ലാ പ്രസിഡന്റായി. മൊറാഴ സ്കൂളിലെ കായിക അധ്യാപക ജോലി രാജിവച്ചാണ് സിപിഎമ്മിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായത്.
എണ്‍പതുകളില്‍ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇ.പി ജയരാജന് വെടിയേറ്റ് ചികില്‍സയിലായപ്പോള്‍ ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചത് എം.വി. ഗോവിന്ദനായിരുന്നു.
Post Your Comments