![](/wp-content/uploads/2024/02/govindan.gif)
തൃശൂര്‍: അമേരിക്കയില്‍ നിന്ന് ഇന്ത്യക്കാരെ നാടുകടത്തിയ വിഷയത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കൈയും കാലും വിലങ്ങ് അണിയിച്ച് ആണ് ആളുകളെ നാടുകടത്തിയത്. ചെറിയ രാജ്യങ്ങള്‍ ഇതിനെ എതിര്‍ത്തു. ഇന്ത്യ മാത്രമാണ് ഒന്നും ചെയ്യാതിരുന്നത്. വിദേശകാര്യ മന്ത്രി അടക്കം ഇതിനെ ന്യായീകരിക്കുകയാണ് ചെയ്തതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. അതേസമയം, ചൈനയെ സിപിഎം സംസ്ഥാന സെക്രട്ടറി പുകഴ്ത്തുകയും ചെയ്തു.
Read Also: ഛത്തീസ്ഗഡിൽ 31 നക്സലുകളെ വേട്ടയാടി വധിച്ച് സുരക്ഷാ സേന : രണ്ട് ജവാന്മാർക്ക് വീരമൃത്യു
ചൈന ബഹുദൂരം മുന്നേറുകയാണ്. ആ രാഷ്ട്രത്തിന് നേരെ കടന്നാക്രമണം നടത്തുകയാണ് അമേരിക്ക ചെയ്യുന്നത്. അതിനൊപ്പം ഇന്ത്യയും ജപ്പാനും ഓസ്‌ട്രേലിയയും ചേരുന്നുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. എ ഐ ഉപയോഗത്തോടെ കുത്തക മുതലാളിത്തത്തിന്റെ ലാഭം കൂടും. പ്രതിസന്ധി വര്‍ധിക്കുകയും വൈരുധ്യം കൂടുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments