ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാന് തകര്‍പ്പന്‍ ജയം. ശ്രീലങ്കയെ എട്ട് വിക്കറ്റിനാണ് അഫ്ഗാനിസ്ഥാൻ പരാജയപ്പെടുത്തിയത്. 106 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന്‍ പവര്‍ പ്ലേയില്‍ 83 റണ്‍സടിച്ച് അതിവേഗം വിജയത്തിലെത്തി. പവര്‍ പ്ലേയ്ക്ക് പിന്നാലെ ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസിനെയും(18 പന്തില്‍ 40) വിജയത്തിനരികെ ഇബ്രാഹിം സര്‍ദ്രാനെയും(15) നഷ്ടമായെങ്കിലും അഫ്ഗാന്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ 59 പന്തുകള്‍ ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി.
28 പന്തില്‍ 37 റണ്‍സുമായി ഹസ്രത്തുള്ള സാസായിയും ഒരു റണ്ണുമായി നജീബുള്ള സര്‍ദ്രാനും പുറത്താകാതെ നിന്നു. ചെറിയ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ അഫ്ഗാന്‍ ആദ്യ ദില്‍ഷന്‍ മധുഷനകയുടെ ആദ്യ ഓവറില്‍ തന്നെ 11 റണ്‍സടിച്ച് വെടിക്കെട്ടിന് തുടക്കമിട്ടു. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ചമിക കരുണരത്നെക്കെതിരെ 21 റണ്‍സ് കൂടി അടിച്ച് ആറോവറില്‍ 83 റണ്‍സിലെത്തിയ അഫ്ഗാന് പിന്നീട് തിരിഞ്ഞു നോക്കേണ്ടിവന്നില്ല. അതിവേഗം ലക്ഷ്യം മറികടന്നു. ടി20 ക്രിക്കറ്റില്‍ അഫ്ഗാന്‍റെ ഏറ്റവും ഉയര്‍ന്ന പവര്‍ പ്ലേ സ്കോറാണിത്.
Read Also:- ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് നല്ലതാണോ?
നേരത്തെ, ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ലങ്ക 19.4 ഓവറില്‍ 105 റണ്‍സിന് ഓള്‍ ഔട്ടായി. 38 റണ്‍സെടുത്ത ഭാനുക രജപക്സയാണ് ലങ്കയുടെ ടോപ് സ്കോറര്‍. 75-9ലേക്ക് തകര്‍ന്നടിഞ്ഞ ലങ്കയെ വാലറ്റത്ത് ചമിക കരുണരത്നെ(31) നടത്തിയ പോരാട്ടമാണ് 100 കടത്തിയത്. 17 റണ്‍സെടുത്ത ധനുഷ്ക ഗുണതിലകയാണ് ഇരുവര്‍ക്കും പുറമെ ലങ്കന്‍ നിരയില്‍ രണ്ടക്കം കടന്ന മൂന്നാമത്തെ ബാറ്റ്സ്മാൻ. അഫ്ഗാനുവേണ്ടി ഫസലുള്ള ഫാറൂഖിയും മൂന്നും മുജീബ് ഉര്‍ റഹ്മാനും മുഹമ്മദ് നബിയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. സ്കോര്‍:- ശ്രീലങ്ക 19.4 ഓവറില്‍ 105/ 10, അഫ്ഗാനിസ്ഥാന്‍ ഓവറില്‍ 10.1 ഓവറില്‍ 106-2.
Post Your Comments