ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ഇന്ത്യക്കെതിരായ നിര്‍ണായക മത്സരത്തിനിറങ്ങും മുമ്പ് പാകിസ്ഥാന് കനത്ത തിരിച്ചടി. നടുവിന് പരിക്കേറ്റ പേസര്‍ മുഹമ്മദ് വസീം ജൂനിയര്‍ ടൂര്‍ണമെന്‍റില്‍ നിന്ന് പിന്മാറി. പകരം, ഹസന്‍ അലിയെ പാകിസ്ഥാന്‍ ടീമിലുള്‍പ്പെടുത്തി. പരിശീലനത്തിനിടെ പന്തെറിയുമ്പോഴാണ് വസീമിന്‍റെ നടുവിന് പരിക്കേറ്റത്.
പ്രാഥമിക പരിശോധനകള്‍ക്കുശേഷം വസീമിനെ എംആര്‍ഐ സ്കാനിംഗിനും വിധേയനാക്കിയിരുന്നു. തുടര്‍ന്നാണ് വസീമിന് ഏഷ്യാ കപ്പില്‍ കളിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായത്. ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പ് വസീം പരിക്കില്‍ നിന്ന് മോചിതനാകുമെന്നാണ് പാക് ടീമിന്‍റെ പ്രതീക്ഷ. വസീമിന് പകരം മോശം ഫോമിന്‍റെ പേരില്‍ ഏഷ്യാ കപ്പ് ടീമില്‍ നിന്ന് സെലക്ടര്‍മാര്‍ ആദ്യം ഒഴിവാക്കിയ ഹസന്‍ അലിയെ തിരികെ വിളിച്ചു. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ അന്തിമാനുമതി ലഭിച്ചാല്‍ ഹസന്‍ അലിയെ പകരക്കാരനായി ഔദ്യോഗികമായി പ്രഖ്യാപിക്കും.
Read Also:- കഴിഞ്ഞ ടി20 ലോകകപ്പിലെ തോല്‍വിക്ക് പകരം വീട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഞായറാഴ്ച ഇറങ്ങുന്നത്: കെ എല്‍ രാഹുല്‍
ഓഗസ്റ്റ് 28-ാം തിയതിയാണ് പാകിസ്ഥാന്റെ ആദ്യ മത്സരം. ചിരവൈരികളായ ഇന്ത്യയാണ് പാകിസ്ഥാന്റെ ആദ്യ എതിരാളികൾ. തുടർന്ന് സൂപ്പര്‍ ഫോറിലും ഫൈനലിലും ഇന്ത്യ-പാക് പോരാട്ടം വരുന്ന തരത്തിലാണ് മത്സര ക്രമങ്ങൾ. ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിന് ഇന്ന് തുടക്കമാകും. ഉദ്ഘാടന മത്സരത്തിൽ ശ്രീലങ്ക അഫ്‌ഗാനിസ്ഥാനെ നേരിടും. ഇന്ത്യൻ സമയം രാത്രി 7.30ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം. ആറ് ടീമുകളാണ് കപ്പ് ലക്ഷ്യമിട്ട് മത്സരിക്കുക.
Post Your Comments