ദുബായ്: കഴിഞ്ഞ ടി20 ലോകകപ്പിലെ തോല്‍വിക്ക് പകരം വീട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഏഷ്യാ കപ്പില്‍ ഞായറാഴ്ച പാകിസ്ഥാനെതിരായ മത്സരത്തിനിറങ്ങുന്നതെന്ന് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍. ടി20 ലോകകപ്പില്‍ കഴിഞ്ഞ തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ പാകിസ്ഥാന്‍ നമ്മളെ തൂത്തുവാരിയെന്നും ഇത്തവണ നമ്മുടെ അവസരമാണെന്നും രാഹുല്‍ പറഞ്ഞു.
‘കഴിഞ്ഞ ടി20 ലോകകപ്പിലെ തോല്‍വിക്ക് പകരം വീട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഏഷ്യാ കപ്പില്‍ ഞായറാഴ്ച പാകിസ്ഥാനെതിരായ മത്സരത്തിനിറങ്ങുക. ടി20 ലോകകപ്പില്‍ കഴിഞ്ഞ തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ പാകിസ്ഥാന്‍ നമ്മളെ തൂത്തുവാരി. ഇത്തവണ നമ്മുടെ അവസരമാണ്. ഞായറാഴ്ച നടക്കുന്ന പാകിസ്ഥാനെതിരായ മത്സരത്തിന് ടീം ഇന്ത്യ പൂര്‍ണസജ്ജരാണ്’ ടൂര്‍ണമെന്‍റിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ പറഞ്ഞു.
ഓഗസ്റ്റ് 28-ാം തിയതിയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ചിരവൈരികളായ പാകിസ്ഥാനാണ് ഇന്ത്യയുടെ ആദ്യ എതിരാളികൾ. തുടർന്ന് സൂപ്പര്‍ ഫോറിലും ഫൈനലിലും ഇന്ത്യ-പാക് പോരാട്ടം വരുന്ന തരത്തിലാണ് മത്സര ക്രമങ്ങൾ. ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിന് ഇന്ന് തുടക്കമാകും. ഉദ്ഘാടന മത്സരത്തിൽ ശ്രീലങ്ക അഫ്‌ഗാനിസ്ഥാനെ നേരിടും. ഇന്ത്യൻ സമയം രാത്രി 7.30ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം. ആറ് ടീമുകളാണ് കപ്പ് ലക്ഷ്യമിട്ട് മത്സരിക്കുക.
Read Also:- ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിന് ഇന്ന് തുടക്കം: ശ്രീലങ്കയും അഫ്‌ഗാനിസ്ഥാനും നേർക്കുനേർ
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, രവി ബിഷ്‌ണോയി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്‌ദീപ് സിംഗ്, ആവേശ് ഖാന്‍. സ്റ്റാന്‍ഡ്‌ബൈ താരങ്ങൾ: ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, ദീപക് ചാഹര്‍.
Post Your Comments