CricketLatest NewsNewsSports

പെര്‍ത്തിൽ ഇന്ത്യയ്ക്ക് തിരിച്ചടി: കൂടുതല്‍ പണി കിട്ടിയത് പാകിസ്ഥാന്

പെര്‍ത്ത്: ടി20 ലോകകപ്പില്‍ സൂപ്പര്‍-12ല്‍ ദക്ഷിണാഫ്രിക്കയോട് ഇന്ത്യ തോറ്റെങ്കിലും കൂടുതല്‍ പണി കിട്ടിയത് പാകിസ്ഥാനാണ്. ദക്ഷിണാഫ്രിക്കയെ തോല്‍പിച്ച് ഇന്ത്യ സെമി ബർത്തുറപ്പിച്ചിരുന്നെങ്കിൽ സൂപ്പര്‍-12ല്‍ ശേഷിക്കുന്ന മത്സരങ്ങൾ ജയിച്ച് പാകിസ്ഥാനും സെമി സാധ്യത നിലനിർത്തമായിരുന്നു. ഇന്ത്യക്കെതിരായ ജയത്തോടെ മൂന്ന് മത്സരങ്ങളില്‍ അഞ്ച് പോയിന്‍റുമായി ദക്ഷിണാഫ്രിക്ക പോയിന്‍റ് പട്ടികയില്‍ തലപ്പത്തെത്തി.

മൂന്ന് മത്സരങ്ങളില്‍ ഒരു പോയിന്‍റ് കുറവുള്ള ഇന്ത്യയും ബംഗ്ലാദേശും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. നെറ്റ് റണ്‍റേറ്റില്‍ മുന്‍തൂക്കം ഇന്ത്യക്കുണ്ട്(+0.844). ഇനിയുള്ള മത്സരങ്ങളില്‍ ബംഗ്ലാദേശിനെയും സിംബാബ്‌വെയുമാണ് നേരിടേണ്ടത് എന്നതില്‍ ഇന്ത്യക്ക് വലിയ ആശങ്കകള്‍ നിലവിലില്ല.

എന്നാല്‍, ഇന്ത്യക്ക് പുറമെ പാകിസ്ഥാനെയും തോല്‍പിക്കാതെ ബംഗ്ലാദേശിന് മുന്നോട്ടുപോവുക പ്രയാസമാണ്. ബംഗ്ലാ കടുവകളുടെ നെറ്റ് റണ്‍റേറ്റും(-1.533) ആശ്വാസകരമല്ല. ടൂര്‍ണമെന്‍റിലെ ഫേവറേറ്റുകളായെത്തിയെങ്കിലും ഇപ്പോള്‍ മൂന്നില്‍ ഒരു ജയം മാത്രമുള്ള പാകിസ്ഥാന്‍റെ അവസ്ഥയാണ് ഏറ്റവും പരിതാപകരം.

Read Also:- ‘എപ്പോഴും സ്ത്രീ ഇരയും പുരുഷൻ വേട്ടക്കാരനും എന്ന പൊതുബോധത്തിനേറ്റ പ്രഹരമാണ് ഈ കേസ്’

ഇനിയുള്ള മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയെയും ബംഗ്ലാദേശിനെയുമാണ് പാകിസ്ഥാന്‍ നേരിടേണ്ടത്. ഈ രണ്ട് മത്സരങ്ങളിലും ജയിച്ചാലും പാകിസ്ഥാന് ഫലത്തില്‍ പ്രയോജനം കിട്ടില്ല. രണ്ട് ജയത്തോടെ പോയിന്‍റ് ആറിലെത്തുമെങ്കിലും നെതര്‍ലന്‍ഡ്‌സിനെ മാത്രം തോല്‍പിച്ചാല്‍ ദക്ഷിണാഫ്രിക്ക ഏഴ് പോയിന്‍റുമായി സെമിയിലെത്തും. ബംഗ്ലാദേശിനേയും സിംബാബ്‌വെയും തോല്‍പിച്ചാല്‍ എട്ട് പോയിന്‍റുമായി ഇന്ത്യയും സുരക്ഷിതമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button