KollamNattuvarthaLatest NewsKeralaNews

ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് അപകടം : യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു

കുളത്തൂപ്പുഴ സാം നഗർ സ്വദേശി സജാദിന്‍റെ ഉടമസ്ഥതയിലുള്ള വാഹനമാണ് കത്തി നശിച്ചത്

കുളത്തൂപ്പുഴ: ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. കാർ യാത്രക്കാരായ യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു.

കുളത്തപ്പുഴ-ചെങ്കോട്ട അന്തർദേശീയ പാതയിൽ നെടുവന്നൂർ കടവ് ചെക്ക് പോസ്റ്റിന് സമീപം ആണ് സംഭവം. കുളത്തൂപ്പുഴ സാം നഗർ സ്വദേശി സജാദിന്‍റെ ഉടമസ്ഥതയിലുള്ള വാഹനമാണ് കത്തി നശിച്ചത്.

Read Also : സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുമായി കൈകോർത്ത് കിംഗ്സ് ഇൻഫ്രാ വെഞ്ചേഴ്സ്

കാറിനു പടരുന്നത് കണ്ട സജാദും സുഹൃത്തും വണ്ടിയിൽ നിന്നും പെട്ടെന്ന് തന്നെ പുറത്തിറങ്ങിയതിനാൽ ആളപായം ഉണ്ടായില്ല. തുടർന്ന്, ഇവർ നാട്ടുകാരുടെയും പൊലീസിന്‍റെയും സഹായത്തോടെ തീ അണക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button