IdukkiKeralaNattuvarthaLatest NewsNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കി : യുവാവിന് 62 വർഷം തടവ്

ഇടുക്കി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ടി ജി വർഗീസാണ് ശിക്ഷ വിധിച്ചത്

മൂന്നാർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിന് 62 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. ഇടുക്കി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ടി ജി വർഗീസാണ് ശിക്ഷ വിധിച്ചത്. ദേവികുളം ഗൂഡാറിലെ എസ്റ്റേറ്റിൽ ആൽബിനെ(27)യാണ് കോടതി ശിക്ഷിച്ചത്.

1,55,000 രൂപ പിഴ അടക്കാനും കോടതി ഉത്തരവിട്ടു. 2020 ഏപ്രിലിലാണ് കേസിനാസ്പപദമായ സംഭവം നടക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പരിചയപ്പെടുകയും ഫോണിലൂടെ സൗഹൃദം സ്ഥാപിക്കുകയും ചെയ്താണ് കുട്ടിയെ പീഡിപ്പിച്ചത്.

Read Also : ‘പ്രതികളുടെ മോചനം മനുഷ്യരാശിക്ക് അപമാനം, ഒരാളെ പോലും വെറുതെ വിടരുത്’: ബിൽക്കിസ് ബാനു കേസിലെ വിധിയിൽ ഖുശ്ബു

2020-ൽ ഏപ്രിൽ, മെയ് മാസങ്ങളിലായാണ് പീഡനം നടന്നത്. പെൺകുട്ടി എസ് സി / എസ് ടി വിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ അന്നത്തെ ഡിവൈഎസ്പിയാണ് അന്വേഷണം നടത്തിയത്. പലതവണയായി നടന്ന പീഡനത്തിൽ പെൺകുട്ടി ഗർഭിണിയായി. ചൈൽഡ് ലൈനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അന്നുതന്നെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button